Latest NewsNewsInternational

ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാരെക്കുറിച്ച് സുഷമ സ്വരാജ് പറഞ്ഞതിങ്ങനെ

ന്യൂഡൽഹി: ഐഎസ് ഭീകരർ ബന്ദികളാക്കിയ 39 ഇന്ത്യക്കാർ ഇറാഖിലെ ബാദുഷയിലുണ്ടെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. . 2014 ലാണ് 39 ഇന്ത്യക്കാരെ കാണാതായത്. ബാദുഷയിലെ ജയിലിലിൽ ഇവർ ഉള്ളതായി വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗിനു വിവരം ലഭിച്ചതായി സുഷമ സ്വരാജ് പറഞ്ഞു.
ഇറാക്കിലെ മൊസുളിനെ ഭീകരരിൽനിന്നു സേന മോചിപ്പിച്ചെങ്കിലും ഉത്തര ഇറാക്കിലെ ബാദുഷ് ഗ്രാമം ഇപ്പോഴും ഐഎസ് നിയന്ത്രണത്തിലാണ്. ഈ സാഹചര്യത്തിൽ ഇവിടെ നടക്കുന്ന പോരാട്ടം അവസാനിച്ചാൽ മാത്രമേ ബന്ദികളെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയുവാൻ സാധിക്കുകയുള്ളുവെന്നും സുഷമ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button