കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ വീട്ടിൽ കാവൽ നിന്ന എസ്ഐക്കു പക്ഷാഘാതം. എടത്തല സ്റ്റേഷനിലെ അഡീഷനൽ എസ്ഐ കെ.കെ. കുഞ്ഞുമുഹമ്മദിനാണു പക്ഷാഘാതം സംഭവിച്ചത്. അടുത്ത ജനുവരിയിൽ വിരമിക്കാനിരിക്കുകയാണ് സംഭവം. പക്ഷാഘാതത്തെ തുടർന്ന് വലതുകൈ, കാൽ എന്നിവയുടെ ചലനശേഷിയും സംസാരശേഷിയും കുഞ്ഞുമുഹമ്മദിനു നഷ്ടമായി. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം ഇപ്പോൾ. ദിലീപ് അറസ്റ്റിലായ അന്നുമുതൽ വീടിന്റെ സുരക്ഷാച്ചുമതലയിലായിരുന്നു . കുഞ്ഞുമുഹമ്മദ്.
ദിലീപ് അറസ്റ്റിലായതോടെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ശക്തമായതോടെയാണ് വീടിനു പോലീസ് സംരക്ഷണം ഏർപ്പെടുത്തിയത്.
Post Your Comments