മംഗളൂരു/ന്യൂഡല്‍ഹി ; ലാൻഡ് ചെയ്യുന്നതിനിടെ വിമാനം ലൈറ്റുകളിൽ ഇടിച്ചു വൻ ദുരന്തം ഒഴിവായി. മംഗളൂരു വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. ഞായറാഴ്ച പുലര്‍ച്ചെ ദുബായില്‍നിന്ന് മംഗളൂരുവിലേക്കുവന്ന എയര്‍ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 814വിമാനമാണ് ലാൻഡ് ചെയ്യുന്നതിനിടെ റണ്‍വെ ഗൈഡിങ് ലൈറ്റുകളില്‍ ഇടിച്ചത്.
186 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനം റണ്‍വെയില്‍നിന്ന് തെന്നിമാറിയിട്ടില്ലെന്നും, വിമാനത്തിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഫ്ളൈറ്റ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം ആരംഭിച്ചു.
2010 ല്‍ മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ട് 158 പേര്‍ മരിച്ചിരുന്നു. എട്ടുപേര്‍ അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. റണ്‍വെ മറികടന്ന് മൂന്നോട്ടുനീങ്ങിയ വിമാനം വിമാനത്താവളത്തിന് പുറത്തുള്ള താഴ്ചയിൽ വീണു കത്തിയമരുകയായിരുന്നു.
Post Your Comments