Latest NewsNewsIndia

ക​മ​ൽ​ഹാ​സ​ൻ മാ​പ്പു​പ​റ​ഞ്ഞു

മും​ബൈ: കൊ​ച്ചി​യി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ പ്രമുഖ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്രശസ്ത ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ മാ​പ്പു​പ​റ​ഞ്ഞു. സംഭവം വിവാദമായതോടെ ക​മ​ൽ​ഹാ​സ​ൻ മാ​പ്പു പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ വ​നി​താ ക​മ്മി​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചിരുന്നു. ഇതിനു പിന്നാലെയാണ് ന​ട​ൻ മാ​പ്പു​പ​റ​ഞ്ഞ​ത്.
ഒ​രു ക​മ്മി​റ്റി​യു​ടെ​യും നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി​യ​ല്ല മാ​പ്പു പ​റ​യു​ന്നത്. നി​യ​മ​ത്തി​നു മു​ക​ളി​ല്ല ആ​രുമെന്നു തി​രി​ച്ച​റി​ഞ്ഞ​തി​നാ​ലാ​ണ് മാ​പ്പു പ​റ​യാ​ൻ ത​യാ​റാ​കു​ന്ന​തെ​ന്നും ട്വി​റ്റ​റി​ലൂടെ ക​മ​ൽ​ഹാ​സ​ൻ പറയുന്നു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സുമായി ബന്ധപ്പെട്ട ത​ന്‍റെ അഭിപ്രായം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​രെ അ​റി​യി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​മ​ൽ​ഹാ​സ​ൻ ന​ടി​യു​ടെ പേ​ര് പറഞ്ഞത്. ഇതേ തുടർന്ന് ക​മ​ൽ​ഹാ​സ​നെ​തി​രെ പോ​ലീ​സ് കേ​സ് എടുത്തു. കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും, ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ക​മ​ൽ​ഹാ​സ​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കൊ​ച്ചി​യി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യതുമായി ബന്ധപ്പെട്ട് തി​ര​ക്ക​ഥാ​കൃ​ത്ത് എ​സ്.​എ​ൻ. സ്വാ​മി, ന​ട​ൻ അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കെ​തി​രേ​യും ക​ള​മ​ശേ​രി​യി​ൽ കേ​സു​ണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button