ടെഹ്റാന്‍: ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനിയുടെ ഇളയ സഹോദരന്‍ ഹൊസൈന്‍ ഫെറെയ്ഡോണ്‍ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. പ്രസിഡന്റ് റൂഹാനിയുടെ മുഖ്യ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് ഫെറെയ്ഡോന്റെ അറസ്റ്റ്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുന്‍പ് ഫെറെയ്ഡോണിനെതിരെ സാമ്പത്തിക പരിശോധനാ വിഭാഗം തലവന്‍ നാസര്‍ സെറാജ് നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്‍ഷുറന്‍സ് സ്ഥാപനത്തിലെ ഡയറക്ടര്‍ ബോര്‍ഡ് നിയമനത്തില്‍ സ്വാധീനം ചെലുത്തിയെന്നും മാനേജര്‍മാര്‍ക്ക് പലമടങ്ങ് ശമ്പളം വര്‍ധിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നുമാണ് അദ്ദേഹത്തിനെതിരായ ആരോപണം. എന്നാൽ ആരോപണം അദ്ദേഹം നിഷേധിക്കുകയുണ്ടായി.
Post Your Comments