കൊല്ലം: പ്രധാനമന്ത്രിയെ തോല്‍പ്പിക്കുന്ന സുരക്ഷയുമായാണ് ഇപ്പോള്‍ മുകേഷ് എംഎല്‍എ യുടെ യാത്ര. പോലീസ് വാഹനങ്ങളുടെ അകമ്പടിയല്ലാതെ ഇടിവണ്ടിയും സിപിഎം പ്രവർത്തകരുടെയും അകമ്പടിയോടെയാണ് എം എൽ എ യുടെ യാത്ര. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നാണു മുകേഷിന് ഈ സുരക്ഷ. കോണ്‍ഗ്രസ്, ബിജെപി. പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്ന് കനത്ത സുരക്ഷാവലയം ഒരുക്കിയതെന്നാണ് വിശദീകരണം.
കൊല്ലം പ്രസ് ക്ലബില്‍ എത്തിയ മുകേഷിന് ഏര്‍പ്പെടുത്തിയ പൊലീസ് സുരക്ഷ കണ്ടു നഗരവാസികളും യാത്രക്കാരും പോലും അമ്പരന്നു.എംഎല്‍എ. എന്ന നിലയില്‍ ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിക്കുന്ന സുവനീറിന്റെ പ്രകാശനത്തിനു എത്തിയതായിരുന്നു എം എൽ എ. എസ്കോര്‍ട്ടായി രണ്ടു വണ്ടി പൊലീസ് കൂടാതെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള അമ്പതോളം പൊലീസുകാരും രണ്ടു വലിയ വണ്ടിനിറയെ എ.ആര്‍. ക്യാംപിലെ പൊലീസുകാരും സുരക്ഷയ്ക്കായി ഉണ്ടായിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുകേഷിനെതിരേ ഏതാനും ദിവസങ്ങളായി കൊല്ലം മണ്ഡലത്തില്‍ കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്രയും സുരക്ഷ ഒരുക്കേണ്ടി വന്നത്.
Post Your Comments