ടേക്ക് ഓഫിനിടയില്‍ വിമാനത്തിന് തീ പിടിച്ചു. ഈസ്റ്റേണ്‍ ബെലോറസിലെ ബാബ്രുയിസ്ക് ടൗണിലെ എയര്‍ഫീല്‍ഡില്‍ വച്ച് പറന്നുയര്‍ന്നതും 17 മില്യണ്‍ പൗണ്ട് വിലയുള്ളതുമായ മിഗ് ഫൈറ്റര്‍ വിമാനത്തിനായിരുന്നു ടേയ്ക്ക് ഓഫിനിടെ തീപിടിച്ചത്. തുടര്‍ന്ന് വിമാനം റോക്കറ്റ് പോലെ ആകാശത്തേക്ക് കുതിക്കുകയായിരുന്നു. പൈലറ്റ് സമയോചിതമായി പ്രവര്‍ത്തിക്കുകയും പാരച്യൂട്ട് നിവര്‍ത്തി അതില്‍ അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു.
റണ്‍വേയിലൂടെ കുതിച്ചോടുന്ന ഫൈറ്റര്‍ ജെറ്റ് വീഡിയോയുടെ തുടക്കത്തില്‍ കാണാം. എന്നാല്‍ ഇത് പറന്നുയരാന്‍ തുടങ്ങിയതോടെ ഇതിന്റെ വാലില്‍ തീ ഉയരുകയാണ്. തുടര്‍ന്ന് പൈലറ്റ് തന്റെ സീറ്റ് ഇജെക്ട് ചെയ്യുകയും അതില്‍ വായുവിലേക്ക് ഉയര്‍ന്ന് നിന്ന് അഗ്നിയില്‍ നിന്നും രക്ഷപ്പെടുകയും തുടര്‍ന്ന് പാരച്യൂട്ട് നിവര്‍ത്തി ചാടുകയുമായിരുന്നു. വിമാനത്തിന്റെ എന്ജിനുള്ളില് നിന്നാണ് തീപിടിത്തം ആരംഭിച്ചത്. ഇതിന്റെ യഥാര്‍ത്ഥ കാരണം ഇനിയും വെളിപ്പെട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് ബെലോറസിയന് മിനിസ്ട്രി ഓഫ് ഡിഫെന്‍സ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന് വേണ്ടത്ര കഴിവില്ലായിരുന്നുവെങ്കില്‍ അപകടം സംഭവിക്കുമായിരുന്നുവെന്നും മിനിസ്ട്രി വ്യക്തമാക്കുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും മന്ത്രാലയം വെളിപ്പെടുത്തുന്നു.
Post Your Comments