ദുബായ് : ലോകത്തിന്റെ ഭാവി കെട്ടിപ്പെടുക്കാനുള്ള ക്ഷണവുമായി ദുബായ്. ഭാവി യിലെ വെല്ലുവിളികളെ അതിജീവിക്കാനുള്ള ശ്രമമാണ് ദുബായ് നടത്താൻ ഒരുങ്ങുന്നത്. ലോകത്തെ മികവുറ്റ ഇന്നവേറ്റീവ് കമ്പനികൾക്കാണ് ക്ഷണം. ദുബായ് ഫ്യൂച്ചർ ആക്സലറേറ്റേഴ്സ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലാണു സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കുന്നത്. ഈ വർഷം ഒക്ടോബറിൽ മൂന്നാം ഘട്ടത്തിനു തുടക്കാമാകും. ഇതുമായി ബന്ധപ്പെട്ട് സർക്കാർ വകുപ്പുകൾക്കൊപ്പം സ്വകാര്യ മേഖലയിലെ കമ്പനികൾക്കും അവസരം നൽകുന്നത്. പുതിയ ആശയങ്ങളും സംരംഭങ്ങളും തേടിയാണു ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ദുബായ് ഫ്യൂച്ചർ ആക്സലറേറ്റേഴ്സ് മൂന്നാം ഘട്ടം നടപ്പാക്കുന്നത്.
Post Your Comments