ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം, ഈ ലോകത്ത് ഏറ്റവുമധികം സ്നേഹിക്കേണ്ടത് ജന്മം തന്ന മാതാവിനെയാണ്. നമ്മള്‍, കാരണം തെറ്റായ രീതിയിൽ നമ്മുടെ മാതാവിന് കരയേണ്ടി വന്നാൽ, അവിടെ തീർന്നു നമ്മുടെ നല്ല ജീവിതം. ഇപ്രകാരം, നബി തങ്ങള്‍ അരുള്‍ ചെയ്തിരിക്കുന്നു, “നിങ്ങൾ നിങ്ങളുടെ മാതാവിനെ കരയ്ച്ചാൽ നിങ്ങളുടെ അമലുകൾ അല്ലാഹു സ്വീകരിക്കുകയില്ല. നിങ്ങൾ അല്ലാഹുവിന് ചെയ്ത സുജൂതുകൾ നിങ്ങളുടെ മുഖത്തേക്ക് വലിച്ചെറിയപ്പെടും. നിങ്ങൾ ചൈയ്ത ഹജ്ജ്, ഉംറ ഒന്നും തന്നെ അല്ലാഹു സ്വീകരിക്കില്ല”.
ഇത്മൂ കൂടാതെ, മൂന്നു കാര്യങ്ങൾ, ശുദ്ധമായ മനസ്സോടെ വെറുതെ നോക്കിയാൽ സ്വർഗ്ഗം ലഭിക്കാന്‍ കാരണമാവുമെന്ന് അല്ലാഹു പറയുന്നു. ഖുർആൻ നോക്കി ഇരിക്കുക, ഖിബിലയ്ക്ക് അഭിമുകമായിരിക്കുക, ഇതിനൊക്കെയും പുറമേ, ഉമ്മയുടെ മുഖം നോക്കി സ്നേഹത്തോടെ പുഞ്ചിരിക്കുക. ഇസ്ലാം മതവിശ്വാസ പ്രകാരം ഉമ്മയുടെ കാലിന്‍റെ അടിയിലാണ് മക്കളുടെ സ്വർഗ്ഗം.
നമ്മുടെ ഈ ചെറിയ ജീവിതത്തില്‍, ഉമ്മയുടെ വില എന്താണെന്ന് അറിയണമെങ്കിൽ നാം തീര്‍ച്ചയായും ഉമ്മയെ ആത്മാർത്ഥമായി സ്നേഹിക്കുകയും, നോട്ടം കൊണ്ടോ, വാക്കുകൾ കൊണ്ടോ വേദനിപ്പിക്കാതിരിക്കുകയും വേണം. ജന്മം തന്ന മാതാവിന്‍റെ സ്നേഹം, ഒരിക്കലും അളക്കാന്‍ കഴിയില്ല. പടച്ചവന്‍ നമ്മുടെ രക്ഷിതാക്കൾക്ക് പൊറുത്ത് കൊടുക്കട്ടെ . ആവതും ആഫിയത്തും ദിർഘായുസ്സും രോഗശമനവും അല്ലാഹു നല്‍കട്ടെ. ആമീന്‍ !
Post Your Comments