തീര്‍ത്ഥാടകര്‍ തമ്മില്‍ കിടക്കുമ്പോള്‍ കിടക്കയ്ക്ക് നീളക്കുറവും മാര്‍ദ്ദവമില്ലായ്മയും കണ്ടാല്‍ ഹാജിമാര്‍ ആദ്യം ഓര്‍ക്കേണ്ടത് പ്രവാചകന്റെ ജീവിതചര്യയാണ്. ലാളിത്യത്തിന്റെ പാത തിരഞ്ഞെടുക്കാനാണ് പ്രവാചകന്‍ നമ്മോട് കല്‍പിച്ചത്.
ഉഹ്ദ് പര്‍വ്വതം മുഴുവന്‍ സ്വര്‍ണ്ണമാക്കാമെന്ന് അറിയിച്ചപ്പോള്‍ നാഥാ എനിക്ക് അത് വേണ്ട എന്നാണ് പ്രവാചകന്‍ പറഞ്ഞത്. ഒരു ദിവസം ഞാന്‍ വിശന്നു കഴിയും പിന്നെ മറ്റൊരു ദിവസംവയറു നിറച്ചും കഴിയും. വിശപ്പു മാറിയാല്‍ ഞാന്‍ നാഥനെ സ്തുതിക്കും, നന്ദി പറയും. വിശക്കുകയാണെങ്കില്‍ ഞാന്‍ സ്മരിക്കും, പ്രാര്‍ത്ഥിക്കും. ഒരു വലിയ ജനപഥത്തിന്റെ ഹൃദയത്തുടിപ്പായ നബി ഉറങ്ങിക്കിടന്നത് പരുപരുത്ത ഈത്തപ്പനയുടെ പായയിലായിരുന്നു. ഇതു കണ്ടു പ്രയാസം തോന്നിയ അനുയായികള്‍ കുറച്ചു കൂടി മൃദുവായത് താങ്കള്‍ക്ക് വിരിക്കട്ടെയോ എന്ന് ചോദിച്ചപ്പോള്‍ അവിടുന്നു നല്‍കിയ മറുപടി “ഈ ലോകത്ത് എനിക്കെന്തു വേണം, ഇവിടെ ഞാനൊരു വേനല്‍ക്കാലയാത്രക്കാരനെപ്പോലെയായിരുന്നില്ലെ എന്നാണ്. അതുകൊണ്ട് തന്നെ നല്ല രീതിയില്‍ നമുക്ക് ഹജ്ജ് ചെയ്യാം. അല്ലാഹുവിന്റെ അനുഗ്രഹം നമുക്ക് ലഭിക്കുമാറാകട്ടെ”. ആമീന്‍!
Post Your Comments