സ്‌നേഹത്തിന്‍റെ മൂര്‍ത്തീ ഭാവം എന്നാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ അറിയപ്പെടുന്നത്. മഹാനുഭാവനും സുന്ദരനുമായ ഭഗവാന് ഏതൊരാളെയും തന്നിലേക്ക് ആകര്‍ഷിക്കാനുള്ള അതുല്യമായ കഴിവുണ്ടെന്നാണ് ശാസ്ത്രങ്ങള്‍ പറയുന്നത്.മറ്റ് വിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നതില്‍ നിന്നും വളരെ വ്യത്യസ്തമായാണ് കൃഷ്ണ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കേണ്ടത്.
കൃഷ്ണ വിഗ്രഹം പൂജാമുറിയില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഇതിന് പുറമെ രാധാ റാണി വിഗ്രഹം കൂടി പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ചില പ്രത്യേക നിബന്ധനകള്‍ പാലിക്കണം. രാധയെയും കൃഷ്ണനെയും സ്വീകരിക്കുന്നതിന് മനസും ശരീരവും ആത്മാവും വൃത്തിയായി സൂക്ഷിക്കണം
കൃഷ്ണപ്രതിമയുടെ കൂടെ ഓടക്കുഴല്‍ വയ്ക്കുന്നത് കുടുംബത്തിനെ ഒന്നിപ്പിയ്ക്കാന്‍ നല്ലതാണ്. എന്തെന്നാല്‍ ഓടക്കുഴല്‍ വായിച്ചായിരുന്നു കൃഷ്ണന്‍ ഗോക്കളേയും ബന്ധുമിത്രാദികളേയും ആകര്‍ഷിച്ചതെന്നാണ് ചരിത്രം.
കൃഷ്ണന്‍ പശുവില്‍ നിന്നു കിട്ടുന്ന പാലും വെണ്ണയും മറ്റും ഇഷ്ടപ്പെടുന്നതിനാല്‍ കൃഷ്ണ വിഗ്രഹത്തിനൊപ്പം തന്നെ പശുവിന്റെയും പശുകുട്ടിയുടെയും പ്രതിമകളും പൂജാമുറിയില്‍ സൂക്ഷിക്കണം.പശു 33 കോടി ദേവതകളെ പ്രതിനിധാനം ചെയ്യുന്നുവെന്നു പറയാം. കൃഷ്ണന്‍റെ അലങ്കാരമായാണ് മയില്‍പ്പീലി കണക്കാക്കുന്നത്. അതിനാല്‍ മയില്‍പ്പീലി കൃഷ്ണവിഗ്രഹത്തോടൊപ്പം വയ്ക്കുന്നതു സന്തോഷം പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം. കൃഷ്ണന് ഏറെ പ്രിയങ്കരമായ ഒന്നാണ് കല്‍ക്കണ്ടം. അതുകൊണ്ടുതന്നെ കല്‍ക്കണ്ടം ഒരു ടിന്നിലടച്ച് കൃഷ്ണപ്രതിമയ്ക്കു സമീപം വയ്ക്കുന്നതും ഉത്തമമാണ്. കൃഷ്ണനാമം അടയാളപ്പെടുത്തിയ വൈജയന്തിമാല വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും ഏറെ നല്ലതാണ്.
വെണ്ണക്കണ്ണന്‍റെ വിഗ്രഹം വീട്ടില്‍ വയ്ക്കുന്നത് സന്താനഭാഗ്യം കൊണ്ടുവരുമെന്നൊരു വിശ്വാസമുണ്ട്. ലഡു തിന്നുന്ന കണ്ണനായാലും മതിയെന്നും ശാസ്ത്രം പറയുന്നു. തറയിലോ കിടക്കയിലോ കട്ടിലിലോ മേശപ്പുറത്തോ ഒന്നും കൃഷ്ണവിഗ്രഹം വയ്ക്കരുത്. ലോഹം കൊണ്ടുളള വിഗ്രഹമാണെങ്കില്‍ ഇത് പോളിഷ് ചെയ്യണം. ഹരേ രാമ ഹരേ കൃഷ്ണ മന്ത്രങ്ങള്‍ ദിവസവും ഉരുവിടുന്നതും കൃഷ്ണനെ പ്രസാദിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.
Post Your Comments