ശ്രീനഗര്‍ : അമര്‍നാഥിലേക്ക് പോയി മടങ്ങിയ തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയര്‍ന്നു. ആക്രമണത്തില്‍ പരിക്കേറ്റ ലാലിത്താബന്‍ എന്ന സ്ത്രീ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയതോടെ മരണ സംഖ്യ എട്ടായി ഉയര്‍ന്നു. ആക്രമണവുമായി ബന്ധപ്പെട്ട് മെഹ്ബൂബയുടെ പാര്‍ട്ടിയുടെ എം.എല്‍.എയുടെ ഡ്രൈവറെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചനകള്‍.
അതേസമയം, അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തി കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി മടങ്ങിയതിന് പിന്നാലെയാണ് മറ്റൊരു മരണവാര്‍ത്ത കൂടി പുറത്ത് വന്നത്. അമര്‍നാഥ് ആക്രമണത്തെ എല്ലാ രാജ്യങ്ങളും അപലപിച്ചിട്ടും വിഷയത്തില്‍ ചൈന പാലിച്ച മൗനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് മെഹ്ബൂബ പറഞ്ഞിരുന്നു.
Post Your Comments