Latest NewsNewsInternational

നിരീശ്വരവാദിയുടെ കാറിന്റെ ചില്ല് തകർത്ത് ദൈവവചനം

അമേരിക്കയിലെ ഫിനിക്‌സ് സ്വദേശി 42കാരനായ ആന്തണി ഇര്‍ബ് ഒരു നിരീശ്വരവാദിയാണ്. ഒരു ദിവസം ദൈവവചനം എഴുതിയ ഒരു കല്ല് ഇദ്ദേഹത്തിന്റെ കാറിന്റെ ചില്ല് തകർത്തു. പിന്നീടാണ് ആന്തണി നിരീശ്വരവാദിയാണെന്ന് മനസിലാക്കി ആരോ മനഃപൂർവം പണികൊടുത്തതാണെന്ന് മനസിലാക്കിയത്. ആന്തണിയുടെ കാര്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലം കണ്ടെത്തി ചില്ല് എറിഞ്ഞുപൊട്ടിക്കുകയായിരുന്നു ഇയാള്‍ ചെയ്തത്.

എറിയാനുപയോഗിച്ച കല്ലില്‍ ‘ദൈവം നല്ലവന്‍’ എന്നും എഴുതിവെച്ചിരുന്നു. ആന്തണി തന്നെയാണ് കല്ലിന്റെ ചിത്രമടക്കം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം പുറത്തറിയിച്ചത്. കല്ലേറില്‍ ചില്ല് തകര്‍ന്ന് വണ്ടിക്കകത്ത് വീണ കല്ല് കിട്ടിയപ്പോഴാണ് ആന്തണിക്ക് ‘ദൈവചനം’ മനസിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button