Latest NewsKeralaNews

‘അമ്മയും കുഞ്ഞും’ പ്രതിമയ്ക്ക് മുന്നിലെ ആരാധന നിരോധിച്ചു

തിരുവനന്തപുരം: മെഡിക്കല്‍കോളേജില്‍ ശ്രീ അവിട്ടം തിരുന്നാള്‍ (എസ്എറ്റി) ആശുപത്രിയ്ക്ക് മുന്നിലുള്ള അമ്മയും കുഞ്ഞും പ്രതിമയ്ക്ക് മുന്നിലെ ആരാധന നിരോധിച്ചു. പ്രതിമയ്ക്ക് സമീപം ഓക്‌സിജൻ പ്ലാന്റും കാഷ്വാലിറ്റിയും സ്ഥിതി ചെയ്യുന്നതിനാൽ ഇതിന് മുന്നില്‍ മെഴുകുതിരിയും ചന്ദനത്തിരിയും കത്തിച്ച് ആരാധന നടത്തുന്നത് നിരോധിച്ച് ആശുപത്രി അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചു.

ആശുപത്രി സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി ആര്യനാട് രാജേന്ദ്രന്‍ ശില്പി തീര്‍ത്ത പ്രതിമ മാത്രമാണിതെന്നും മുന്നറിയിപ്പ് ബോര്‍ഡിലുണ്ട്. എന്നാല്‍ മുന്നറിയിപ്പിനെ അവഗണിച്ചു കഴിഞ്ഞ ദിവസവും പ്രതിമയ്ക്കു മുന്നില്‍ പ്രാര്‍ത്ഥന നടന്നു. ശ്രീ അവിട്ടം തിരുന്നാള്‍ ആശുപത്രിക്കു മുന്‍വശത്താണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. ശിൽപത്തിന് മുന്നിലെ റോഡില്‍ ആളുകൾ കൂട്ടംകൂടി നില്‍ക്കുന്നത് തികച്ചും അപകടകരമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button