Latest NewsCinemaMovie SongsEntertainmentKollywood

അജിത്തിനെയും വിവേകത്തെയും കുറിച്ചുള്ള സോഷ്യല്‍ മീഡിയയിലെ പരിഹാസ ചര്‍ച്ചകള്‍ക്ക് മറുപടിയുമായി സംവിധായകന്‍

 ശിവ സംവിധാനം ചെയ്യുന്ന വിവേകത്തിന്‍റെ ടീസറും ചിത്രത്തിലെ അജിതിന്റെ ഗെറ്റപ്പുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗമായി. അതിനെ തുടര്‍ന്ന് അജിത്തിന്‍റെ സിക്സ്പാക്കിനെക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച നടക്കുകയായിരുന്നു. എന്നാല്‍ അജിത്തിന്റെ ഈ ലുക്കെല്ലാം കൃത്രിമമാണെന്നാണ് ഒരു കൂട്ടരുടെ വാദം. ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് അജിത്തിന്‍റെ സിക്സ്പാക്ക് എന്നും ചിലര്‍ വിമര്‍ശിച്ചു. സമൂഹ മാധ്യമങ്ങളില്‍ അജിത്തിനെയും സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും പരിഹസിച്ചുകൊണ്ടുള്ള ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്.

ഇത്തരം കളിയാക്കലുകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കുമെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ശിവ. ഇതൊന്നും കാര്യമായി എടുക്കാറില്ല. ഞങ്ങള്‍ ജോലി ചെയ്തുകൊണ്ടേയിരിക്കുന്നു. പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടിരുന്നാല്‍ ജോലിയില്‍ നിന്ന് ശ്രദ്ധ മാറിപ്പോകും. അജിത്ത് സാറിന്റെ അര്‍പ്പണബോധത്തെക്കുറിച്ച്‌ മാധ്യമങ്ങളില്‍ പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശിവ തന്റെ നിലപാട് വ്യക്തമാക്കിയത്.

അജിത്തിന് പുറമെ ബോളിവുഡ് താരം വിവേക് ഒബ്റോയി, അക്ഷര ഹാസന്‍, കാജള്‍ അഗര്‍വാള്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനിയിക്കുന്നത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജന്‍, അര്‍ജുന്‍ ത്യാഗരാജന്‍, ടി ജി ത്യാഗരാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓഗസ്റ്റ് 10 ന് വിവേകം പുറത്തിറങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button