കാപ്പി പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. കാപ്പി കുടിച്ചാൽ ആയുസ് കൂടുമെന്ന് യൂണിവേഴ്സിറ്റി ഓഫ് ഹവായ് കാൻസർ സെന്ററിന്റെയും കെക്ക് സ്കൂൾ ഓഫ് മെഡിസിനിന്റെയും സംയുക്ത സംരംഭമായ മൾട്ടി എത്ത്നിക് കൊഹോർട്ട് പഠന റിപ്പോർട്ട്.
ദിവസവുംകാപ്പി കുടിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, അർബുദം, പ്രമേഹം, ശ്വാസസംബന്ധവും വൃക്കസംബന്ധവുമായ രോഗങ്ങൾ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പറയുന്നത്.കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നവർക്ക് മരണസാധ്യത 12 ശതമാനം കുറവാണെന്ന് കെക്ക് സ്കൂൾ ഓഫ് മെഡിസിനിലെ അസോസിയേറ്റ് പ്രൊഫസർ വെറോണിക്ക ഡബ്ല്യൂസെറ്റിയാവാൻ പറഞ്ഞു.
21,500 പേരിൽ നടത്തിയ പഠനത്തിലാണ് കാപ്പി ആയുസ് കൂട്ടുമെന്ന് തെളിയിച്ചിരിക്കുന്നത്.
Post Your Comments