Latest NewsNewsIndia

ശുചീകരണത്തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

ന്യൂഡല്‍ഹി: ശുചീകരണത്തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ നാല് ശുചീകരണത്തൊഴിലാളികലാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. ഒരാള്‍ അതീവ ഗുരുതര നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ദുരന്തമുണ്ടായത് ദക്ഷിണ ഡല്‍ഹിയില്‍ ഗിറ്റോര്‍ണി മേഖലയിലാണ്.

ഛത്തര്‍പുര്‍ അംബേദ്കാര്‍ കോളനി നിവാസികളായ സ്വരണ്‍ സിങ് (45), ദീപു (28), അനില്‍കുമാര്‍ (23), ബല്‍വിന്ദര്‍ (32) എന്നിവരാണ് മരിച്ചത്. സ്വരണ്‍ സിങ്ങിന്റെ മകന്‍ ജസ്​പാല്‍ ആണ് ചികിത്സയിലുള്ളത്. ശനിയാഴ്ച രാവിലെ ജോലിക്കെത്തിയ ഇവര്‍ സെപ്റ്റിങ്ക് ടാങ്കിലിറങ്ങുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ഇവര്‍ പുറത്തേക്ക് വരാതിരുന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അബോധാവസ്ഥയിലായ ഇവരെ കണ്ടെത്തിയത്.

തുടർന്ന് അഗ്നിശമനസേനയെത്തി അഞ്ചുപേരെയും പുറത്തെടുത്തു. മൂന്നുപേരെ ഫോര്‍ട്ടിസ് ആശുപത്രിയിലും ഒരാളെ എയിംസ് ട്രോമ സെന്ററിലും ഒരാളെ സഫ്ദര്‍ജങ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയുയിരുന്നു. ഇതിൽ ഒരാളുടെ ജീവൻ മാത്രമാണ് രക്ഷിക്കാനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button