Latest NewsIndia

മുന്‍പൊരിക്കലും ഇന്ത്യ സഹായിച്ചിട്ടില്ലെങ്കിലും ഇസ്രയേല്‍ എന്തുകൊണ്ട് ഇന്ത്യയെ അനുകൂലിക്കുന്നു: ഒരു വിശദീകരണം

ന്യൂഡല്‍ഹി: മുന്‍പൊരിക്കലും ഇന്ത്യ ഇസ്രയേലിനെ അനുകൂലിച്ചിട്ടില്ല, എന്നിട്ടും ഇസ്രയേല്‍ ഇന്ത്യയ്ക്ക് മുഴുവന്‍ സപ്പോര്‍ട്ടും നല്‍കികഴിഞ്ഞു. ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേലില്‍ സന്ദര്‍ശനം നടത്തുന്നത്. ഇരുവരും സുപ്രധാനമായ കരാറുകളില്‍ ഒപ്പുവെച്ചു കഴിഞ്ഞു. എന്തുകൊണ്ട് ഇസ്രയേല്‍ ഇന്ത്യയെ ഇത്ര സ്‌നേഹിക്കുന്നത്?

70 വര്‍ഷത്തിനിടെ ഒരിന്ത്യന്‍ പ്രധാനമന്ത്രിയും അവിടെ പോയിട്ടില്ല! ഒരിക്കലും യുഎന്നില്‍ ഇന്ത്യ ഇസ്രേയലിനെ അനുകൂലിച്ചിട്ടില്ല! പലപ്പോഴും എതിര്‍ത്ത് വോട്ട് ചെയ്യുകയും ചെയ്തു! എന്നിട്ടും ഏത് പ്രതിസന്ധിയിലും ഇന്ത്യ പോലും ആവശ്യപ്പെടാതെ സഹായവുമായി ഇസ്രേയല്‍ ഇന്ത്യയ്ക്കു മുന്നിലെത്തി. പൊഖ്‌റാനിലെ അണു പരീക്ഷണത്തെ തുടര്‍ന്ന് ചിരകാല സുഹൃത്തായ റഷ്യ പോലും കൈവിട്ടിടും ലോക ഉപരോധത്തെ അതിജീവിക്കാന്‍ ഇസ്രേയല്‍ ഇന്ത്യയ്‌ക്കൊപ്പം നിന്നു.

ഇന്ത്യയ്ക്കിന്നുള്ള മോഡേണ്‍വെപ്പണ്‍സിന്റെ 60% ഇസ്രയേലി നിര്‍മ്മിതമാണ്. ഇന്ത്യയുടെ എന്‍എസ്ജി, പാരമിലിറ്ററി കമാന്‍ഡോ ട്രെയിനിങ്ങിന്റെ അന്തിമഘട്ടം ഇസ്രേയലില്‍ നിന്നാണ്. ഇന്ത്യന്‍ ചാര സംഘടനയായ റോയുടെ ഉറ്റമിത്രമാണ് അവരുടെ മൊസാദ്. ഇപ്പോഴിതാ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇസ്രയേല്‍ ഉത്സവമാക്കുകയും ചെയ്തു.

ഇസ്രയേലിന്റെ ഇന്ത്യയോടുള്ള സ്‌നേഹത്തിന് കാരണം മതമോ രാഷ്ട്രീയമോ അല്ല. നന്ദിയാണ്… കടപ്പാണ്. ഹിറ്റ്‌ലറുടെ കാലം മുതല്‍ സ്വന്തം മണ്ണില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ജനതയെ ആലിംഗനം ചെയ്തു സ്വീകരിച്ച് അതിഥി ദേവോ ഭവ: എന്നും പറഞ്ഞ് അഭയം നല്‍കിയ നാടിനോടുള്ള കടപ്പാടാണ്. അഭയം ചോദിച്ചെത്തുന്നവരെ സംരക്ഷിക്കുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button