വാഷിംഗ്ടണ്‍ : ഇന്ത്യ അമേരിക്ക പ്രതിരോധ സഹകരണ ബില്‍ യുഎസ് പ്രതിനിധി സഭ അംഗീകാരം നല്‍കി. ഇരുരാജ്യങ്ങള്‍ക്കിടയിലെ പ്രതിരോധ സഹകരണ പദ്ധതിയുടെ നയത്തിന് രൂപം നല്‍കുന്നത് ആഭ്യന്തര പ്രതിരോധ വകുപ്പ് സെക്രട്ടറിമാര്‍ ചേര്‍ന്നാണ്. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗം അമി ബേരയാണ് നിയമ ഭേദഗതി അവതരിപ്പിച്ചത്. 621.5 ബില്യണ്‍ ഡോളറിന്റേതാണ് പ്രതിരോധ പദ്ധതി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിന് ഈ ബില്ല് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തിന് മുന്നോടിയായി 2018ലേക്കുള്ള നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ടിന്റെ (എന്‍.ഡി.എ.എ) ഭാഗമായിട്ടാണ് ആമി ബെര ഭേദഗതി നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. തുടര്‍ന്ന് 81 നെതിരെ 344 ശബ്ദവോട്ടുകളുടെ അടിസ്ഥാനത്തില്‍ സഭ ഈ ഭേദഗതി നിര്‍ദേശം പാസാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ എന്‍.ഡി.എ.എയിലും ഇന്ത്യയെ മുഖ്യ പ്രതിരോധ പങ്കാളിയായി അമേരിക്ക അംഗീകരിച്ചിരുന്നു
Post Your Comments