Latest NewsCinemaMovie SongsEntertainment

ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞത്, മാപ്പ്; തപ്സി പന്നു

 
സിനിമയില്‍ ഗാനരംഗങ്ങളില്‍ നായകന്‍ നായികയെ പൂ കൊണ്ട് എറിയുന്നതും അടിക്കുന്നതും നിത്യ സംഭവമായി മാറിയ ഈ കാലത്ത് അത്തരം രംഗങ്ങള്‍ കൊണ്ട് എന്ത് വികാരമാണ് പ്രേക്ഷകന് കിട്ടുന്നതെന്ന് വിമര്‍ശിച്ചു നടി തപസി പന്നു രംഗത്തെത്തിയിരുന്നു. തപ്സിയുടെ ആദ്യ തെലുങ്ക് ചിത്രാത്തില്‍ നായകന്‍ പൂവിനു പകരം തേങ്ങയാണ് നായികയുടെ നാഭിയില്‍ എറിഞ്ഞത്. ഇത് എന്തിനായിരുന്നുവെന്നൂ തനിക്കറിയില്ലെന്ന് പറഞ്ഞ തപ്സി സംവിധായകനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ തെലുങ്ക് സംവിധായകന്‍ രാഘവേന്ദ്ര റാവുവിനെക്കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് ചോദിച്ച്‌ തപ്സി പന്നു എത്തിയിരിക്കുകയാണ്. തപ്സിയുടെ അരങ്ങേറ്റ ചിത്രമായ ജുമ്മാണ്ടി നാദം എന്ന സിനിമ സംവിധാനം ചെയ്തത് രാഘവേന്ദ്ര റാവുവാണ്.
 
തപ്സിയുടെ വാക്കുകള്‍ ഇങ്ങനെ…”ഞാന്‍ ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല അത്തരത്തില്‍ സംസാരിച്ചത്. പക്ഷെ അഭിമുഖത്തിന് ശേഷം എനിക്ക് ലഭിച്ച സന്ദേശങ്ങളില്‍ നിന്ന് എന്റെ പരാമര്‍ശം പലരെയും വേദനിപ്പിച്ചുവെന്ന് വ്യക്തമായി. അതൊരു ഹാസ്യ പരിപാടിയായിരുന്നു. തുടക്കത്തില്‍ സിനിമാ ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്നത് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. അത് സൂചിപ്പിക്കാനാണ് ഞാന്‍ ആദ്യ സിനിമയിലെ അനുഭവം പങ്കുവച്ചത്. ഒരുപാട് പേര്‍ക്ക് അത് വിഷമമുണ്ടാക്കി. എന്റെ സിനിമാ ജീവിതത്തിന്റെ ഭാഗമായവരെ ഞാന്‍ തള്ളിപ്പറയാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാന്‍ ഇന്ന് ഇവിടെ എത്തിനില്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിയാണ് രാഘവേന്ദ്ര റാവു. എനിക്ക് അദ്ദേഹത്തെ മറക്കാന്‍ പറ്റില്ല. ഞാന്‍ അദ്ദേഹത്തെ അപമാനിക്കുകയില്ല. എന്റെ പരാമര്‍ശത്തില്‍ നിങ്ങള്‍ വേദനിച്ചുവെങ്കില്‍ മാപ്പ് പറയുന്നു”.

shortlink

Related Articles

Post Your Comments

Related Articles


Back to top button