Latest NewsCinemaMollywoodMovie SongsEntertainment

സിനിമയെ മറന്നോ എന്ന ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി

നടന്‍ ദിലീപിന്റെ അറസ്റ്റിനെ കുറിച്ച് പല സിനിമാ താരങ്ങളുടേയും സംവിധായകരുടേയും പ്രതികരണങ്ങള്‍ നമ്മള്‍ കണ്ടു. എന്നാല്‍ അമ്മയിലെ ബഹളങ്ങളെ കുറിച്ചും ദിലീപിനെ കുറിച്ചും ഒന്നും പ്രതികരിക്കാത്ത നടനാണ് സുരേഷ് ഗോപി. അതിന്റെ കാരണം മറ്റൊന്നുമല്ല. സുരേഷ് ഗോപി ഇപ്പോള്‍ വെറുമൊരു നടന്‍ മാത്രമല്ല, ജനപ്രതിനിധി കൂടെയാണ്. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ തിരക്കാണ് സുരേഷ് ഗോപിക്ക് ഇപ്പോള്‍. സുരേഷ് ഗോപി സിനിമയെ മറന്നതാണോ അതോ സിനിമ സുരേഷ് ഗോപിയെ മറന്നതാണോ എന്ന സംശയം നമ്മളില്‍ പലര്‍ക്കും ഉണ്ടാകും. ആ ചോദ്യത്തിനുള്ള ഉത്തരം അദ്ദേഹം തന്നെ പറയുന്നു.

‘സിനിമയിലേക്ക് ഞാന്‍ തിരിഞ്ഞു നോക്കാറില്ല. പക്ഷേ, എന്റെ മുന്നോട്ടുള്ള യാത്രയില്‍ സിനിമയുണ്ട്. സിനിമയുടെ പകിട്ടും താല്‍പര്യവും വിട്ടിട്ടില്ല. അതുതന്നെയാണ് എന്റെ ഉള്‍ജീവന്‍. രാഷ്ട്രീയത്തിന്റെ നിറമില്ലാതെ എനിക്ക് ഇറങ്ങി ചെല്ലാന്‍ കഴിയുന്നത് നടന്‍ ആയതുകൊണ്ടാണ്‌. സിനിമാ നടനില്‍ നിന്ന് സാമൂഹിക സേവകനിലേക്കുള്ള മാറ്റം എന്ജോയ്‌ ചെയ്യുന്നു എന്ന് പറഞ്ഞാല്‍ അത് കള്ളമായി പോകും. എന്റര്‍ടൈന്‍ ചെയ്യുന്നു എന്ന് പറയുന്നതാവും കൂടുതല്‍ നല്ലത്’. സാമൂഹിക സേവനം അത്ര എളുപ്പമല്ലെന്നും സുരേഷ് ഗോപി പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button