Latest NewsNewsInternational

സ്റ്റീല്‍ കൊണ്ട് ഉണ്ടാക്കിയ ​സോപ്പുമായി ഒരു കമ്പനി; ഉപയോഗങ്ങൾ ഇവയൊക്കെ

സ്റ്റെയിൻ ലെസ് സ്റ്റീല്‍ കൊണ്ടുണ്ടാക്കിയ സോപ്പുമായി ആംകോ എന്ന കമ്പനി രംഗത്ത്. റബ് എവേ എന്ന പേരിലാണ് കമ്പനി സോപ്പ് ഇറക്കിയിരിക്കുന്നത്. വെളുത്തുള്ളി പോലെ രൂക്ഷമായ ഗന്ധമുള്ള സാധനങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ കൈയ്യില്‍ ദുര്‍ഗന്ധം ഉണ്ടാകും.സാധാരണ സോപ്പ് ഉപയോഗിച്ചാല്‍ ഈ ഗന്ധം വർധിക്കും. കഴുകുമ്പോള്‍ ഈ വസ്തുക്കളില്‍ ഉള്ള സള്‍ഫര്‍ വെള്ളവുമായി ചേര്‍ന്ന് സള്‍ഫ്യൂരിക് ആസിഡ് ആയി മാറുന്നതാണ് ഈ ഗന്ധം ഉണ്ടാകാൻ കാരണം.

സ്റ്റെയിൻ ലെസ് സ്റ്റീൽ ഉപയോഗിച്ച് കൈ കഴുകുമ്പോൾ മെറ്റല്‍ അയോണുകള്‍ സള്‍ഫറിനെ എളുപ്പത്തില്‍ നീക്കം ചെയ്ത് കളയുമെന്നും അതിനാൽ രൂക്ഷഗന്ധം അകറ്റാനാകും എന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. എട്ടു ഡോളര്‍ ആണ് ഈ സോപ്പിന്റെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button