Latest NewsNewsInternational

മാർപാപ്പയുടെ മുറിയുടെ വാതിലിലെ മുന്നറിയിപ്പ്

വ​​ത്തി​​ക്കാ​​ൻ​​സി​​റ്റി: മാർപാപ്പയുടെ മുറിയുടെ വാതിലിലെ മുന്നറിയിപ്പ് ആളുകൾക്ക് കൗ​​തു​​ക​​മാകുന്നു. എ​​പ്പോ​​ഴും പ​​രാ​​തി പ​​റ​​യു​​ന്ന​​വ​​ർ​​ക്ക് മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കു​​ന്നതാണ് പോ​​സ്റ്റ​​ർ. സാ​​ങ്റ്റ മാ​​ർ​​ത്ത​​യി​​ലെ സ്വ​​ന്തം മു​​റി​​യു​​ടെ വാ​​തി​​ലിലാണ് ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ ഈ പോ​​സ്റ്റ​​ർ പതിച്ചത്. ഇ​​തി​​ന്‍റെ ചി​​ത്രം വ​​ത്തി​​ക്കാ​​ൻ ഇ​​ൻ​​സൈ​​ഡ​​ർ വെ​​ബ്സൈ​​റ്റ് പ്രസിദ്ധീകരിച്ചു. ഇ​​റ്റാ​​ലി​​യ​​ൻ ഭാ​​ഷ​​യി​​ലാണ് പോ​​സ്റ്റ​​ർ. ഇതിൽ ഉപദേശവും മു​​ന്ന​​റി​​യി​​പ്പു​​മു​​ണ്ട്.
നി​​ര​​ന്ത​​ര​​മു​​ള്ള ആ​​വ​​ലാ​​തി​​ക​​ൾ ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശം അ​​വ​​ഗ​​ണി​​ക്കു​​ന്ന​​വ​​ർ​​ക്കു പ്ര​​ശ്ന പ​​രി​​ഹാ​​ര​​ത്തി​​നു​​ള്ള ക​​ഴി​​വു കു​​റ​​യു​​ക​​യും ന​​ർ​​മ​​ബോ​​ധം ന​​ഷ്ട​​മാ​​വു​​ക​​യും ചെ​​യ്യു​​മെ​​ന്നു പോ​​സ്റ്റ​​റിൽ പറയുന്നു.
പ​​രി​​മി​​തി​​ക​​ളി​​ൽ ശ്രദ്ധിക്കാതെ ക​​ഴി​​വു​​ക​​ൾ വ​​ള​​ർ​​ത്താൻ ശ്രമിക്കുക. പ​​രാ​​തി പറയുന്നത് അവസാനിപ്പിക്കുക. അതിനു പകരം ജീ​​വി​​തം മെ​​ച്ച​​പ്പെ​​ടു​​ത്താ​​നു​​ള്ള മാ​​ർ​​ഗം ആ​​രാ​​യു​​ക എ​​ന്നും പോ​​സ്റ്റ​​ർ ആഹ്വാനം ചെയുന്നു. ഇ​​റ്റാ​​ലി​​യ​​ൻ മ​​ന​​ശാ​​സ്ത്ര​​ജ്ഞ​​നും സ്വ​​യം​​സ​​ഹാ​​യ ഗ്ര​​ന്ഥ​​ങ്ങ​​ളു​​ടെ ര​​ച​​യി​​താ​​വു​​മാ​​യ സാ​​ൽ​​വോ നോ​​യാ​​ണ് മാ​​ർ​​പാ​​പ്പ​​യ്ക്ക് ഈ ​​പോ​​സ്റ്റ​​ർ ന​​ൽ​​കി​​യ​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button