അല്ലാഹു ഈ ലോകം സൃഷ്ഠിച്ചിരിക്കുന്നത് തന്നെ, നമുക്കെല്ലാവര്‍ക്കും സുഖമായി ജീവിക്കാന്‍ കഴിയുന്ന രീതിയിലാണ്. ഈ ദുനിയാവിൽ ആഗ്രഹിച്ചത് ലഭിച്ചാലും ഇല്ലെങ്കിലും പടച്ചവന്റെ മുമ്പിൽ നീട്ടിയ കാര്യങ്ങൾ, നമ്മുടെ ആഗ്രഹങ്ങള്‍ , അതൊന്നും വെറുതെയാവില്ല. എന്നും അവനോട് മാത്രം ദുആ ചെയ്യുക. ബഹുദൈവ ആരാധാന ഇസ്ലാമില്‍ നിരോധിച്ചിരിക്കുന്നു എന്ന് മാത്രമല്ല, ഒന്നുകിൽ വൈകിയാല്‍ പോലും, അല്ലാഹു നിശ്ചയിക്കുന്ന സമയത്ത് നമുക്കേറ്റവും ആവശ്യമുള്ളത് ലഭിച്ചിരിക്കും. ഇനി, സ്വപ്നം കണ്ടത് ലഭിച്ചില്ലെങ്കില്‍ പോലും, അതിനെക്കാളും നമുക്ക് ഏറെ ഉപകാരപ്രദമായത് എന്താണ് എന്നറിയാവുന്ന നാഥൻ അതിലും ആവശ്യമുള്ളത് നൽകും.
അതായത്, ഒന്നുകില്‍ ചോദിക്കുന്നത് തന്നെ ലഭിക്കും. അല്ലെങ്കില്‍, അതിനെക്കാള്‍ ഉപകരിക്കുന്നത് നമ്മളിലേക്ക് നാം പോലും അറിയാതെ എത്തിച്ചേരും. ഉപകാരം ലഭിക്കാത്ത പ്രാർത്ഥന എന്നൊന്നില്ല വിശ്വാസിക്ക്, അത് ഇസ്ലാമില്‍ എടുത്തു പറയുകയും ചെയ്യുന്നുണ്ട്. അടുത്ത ലോകത്ത് അവന്റെ ഔദാര്യമായി, പ്രതിഫലങ്ങളായി തീർച്ചയായും നമ്മുടെ നേട്ടങ്ങളെ നാം കാണുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെ, ദുആകള്‍ ഒരിക്കലും വിഫലമാകില്ല എന്ന വിശ്വാസത്തോടെ അല്ലാഹുവിന്റെ കല്‍പ്പനകള്‍ അനുസരിച്ച് ജീവിക്കാം. അതിനായി നാഥന് നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍!
Post Your Comments