സ്വന്തം രാജ്യം വിട്ട് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറ്റം ആഗ്രഹിക്കുന്നവരില്‍ നമ്മുടെ രാജ്യത്തിന് രണ്ടാം സ്ഥാനമാണ്. രാജ്യാന്തര കുടിയേറ്റ സംഘടനയായ, ഐഒഎം പുറത്തു വിട്ട കണക്കനുസരിച്ച് യു.എസ്, ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, സൗദി അറേബ്യ, ജര്‍മനി, കാനഡ തുടങ്ങിയവയാണ് കുടിയേറ്റ മോഹികളുടെ സ്വപ്നഭൂമി. ഇന്ത്യയുടെ കാര്യത്തില്‍ അഞ്ച് ലക്ഷം പേര്‍ കുടിയേറ്റത്തിനായി ആസൂത്രണം നടത്തുമ്പോള്‍, പതിമൂന്ന് ലക്ഷം പേര്‍ കുടിയേറ്റ നടപടികളുടെ അവസാന ഘട്ടത്തില്‍ ആണെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.
മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ ഏറ്റവും അധികം ആഗ്രഹിക്കുന്നത്, നൈജീരിയയില്‍ നിന്നുള്ളവരാണെന്ന് കണക്കുകള്‍ വ്യകതമാക്കുന്നു. ഇത്രയും നീണ്ട പഠനം നടന്നത്, 2010-2015 കാലഘട്ടത്തിലാണ്. എന്നാല്‍, പ്രായപൂര്‍ത്തിയായവരില്‍ 1.3% ആളുകളും ഓരോ വര്‍ഷത്തിനു ശേഷവും കുടിയേറാന്‍ ആഗ്രഹിക്കുന്നവരാണെന്നും കുടിയേറ്റ സംഘടന കണ്ടെത്തിയിട്ടുണ്ട്. കുടിയേറാന്‍ കാത്തിരിക്കുന്നവരില്‍ കോംഗോയില്‍ നിന്നും 41 ലക്ഷത്തോളം ആളുകളുള്ളപ്പോള്‍, ചൈനയില്‍ നിന്നും ഇരുപത്തിയേഴു ലക്ഷം മാത്രമാണുള്ളത്.
Post Your Comments