കോഴിക്കോട്: നടന്‍ ദിലീപിന്റെ ദേ പുട്ട് കട തകര്‍ത്ത കേസില്‍ ഡി വൈ എഫ് ഐ നേതാവിനെ അറസ്റ്റ് ചെയ്തു. ഡി വൈ എഫ് ഐ കോഴിക്കോട് സിറ്റി മേഖലാ ജോയിന്റ് സെക്രട്ടറി ചെവരമ്പലം നൊച്ചിക്കാട് കരുണത്തില്‍ സനൂപ് (30 ) ആണ് അറസ്റ്റില്‍ ആയത്. ജ്യൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ജൂലൈ 10 നു രാത്രി 11 15 നായിരുന്നു സംഭവം.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായെന്ന വാർത്തകൾ കണ്ടതോടെ സനൂപിന്റെ നേതൃത്വത്തിൽ ഒരു സംഘം കട ആക്രമിക്കുകയായിരുന്നു എന്നാണു കേസ്. സംഭവത്തിൽ അഞ്ചു ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് പരാതി. കടയുടെ മാനേജർ ഷൈനോജിന്റെ പരാതിയിലാണ് അറസ്റ്റ്.
കസബ പോലീസ് ആണ് കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. കടയിൽ സ്ഥാപിച്ച സി സി ടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രകാരം 25 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ദൃശ്യങ്ങളിൽ ഉള്ള മുഴുവൻ പേരെയും അറസ്റ്റ് ചെയ്യാൻ സിറ്റി പോലീസ് ചീഫ് ഉത്തരവിടുകയും ചെയ്തു.
Post Your Comments