Latest NewsNewsWomenLife Style

സൗന്ദര്യസംരക്ഷണത്തിനു ആവണക്കെണ്ണ ഇങ്ങനെ ഉപയോഗിക്കണം

ആവണക്കെണ്ണക്ക് സൗന്ദര്യസംരക്ഷണത്തില്‍ ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങളുണ്ട്. ഇതിന്റെ സൗന്ദര്യ ഗുണം ആരേയും അത്ഭുതപ്പെടുത്തും. ചുണ്ടുകള്‍ക്ക് ഭംഗി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ആവണക്കെണ്ണ മുന്നിലാണ്. ചുണ്ടുകള്‍ കറുത്തിരിക്കുന്നത് കൊണ്ട് പലപ്പോഴും അതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ ഇനി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ആവണക്കെണ്ണ ചുണ്ടില്‍ പുരട്ടി കിടക്കുന്നത് ചുണ്ടുകള്‍ക്ക് ഭംഗിയും നിറവും മാര്‍ദ്ദവവും നല്‍കുന്നു.

പുരികം കുറവാണെങ്കിൽ അതിന് പരിഹാരം കാണാന്‍ എളുപ്പമാണ്. അല്‍പം ആവണക്കെണ്മ പുരികത്തിന് മുകളില്‍ തേച്ച് പിടിപ്പിച്ച് ഉറങ്ങാന്‍ കിടക്കൂ. ഇത് ശീലമാക്കിയാല്‍ പുരികമെല്ലാം താനേ വരും. നല്ലൊരു ക്ലെന്‍സറാണ് ആവണക്കെണ്ണ. ആവണക്കെണ്ണ മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ ആഴത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും ചളിയും നീക്കാന്‍ സഹായിക്കുന്നുയ മാത്രമല്ല മൃതകോശങ്ങളെ ഇല്ലാതാക്കാനും ഇത് സഹായിക്കും.

സ്‌കിന്‍ മോയ്‌സ്ചുറൈസര്‍ ആണ് മറ്റൊന്ന്. അല്‍പം ഒലീവ് ഓയില്‍ അല്‍പം ആവണക്കെണ്ണ എന്നിവ മിക്‌സ് ചെയ്ത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാം. രണ്ട് മിനിട്ടോളം മസ്സാജ് ചെയ്യാം. ഇത് മുഖത്തിന് തിളക്കവും നിറവും നല്‍കുന്നു.

സൗന്ദര്യ ഗുണങ്ങളില്‍ തന്നെ മുഖത്തല്ലാതെ കേശസംരക്ഷണത്തിനും ആവണക്കെണ്ണ ഉപയോഗിക്കാം. പ്രകൃതിദത്തമായ എണ്ണ തന്നെയായതിനാല്‍ അത് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ല. മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്. മുടി വളരുന്നില്ല മുടി പൊട്ടിപ്പോവുന്നു എന്നീ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി. ആവണക്കെണ്ണ തേക്കുന്നത് മുടിക്ക് തിളക്കം നല്‍കാനും മുടിവളരാനും സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button