പത്തനംതിട്ട: 17 വയസ്സുള്ള കാമുകിയെ കാമുകന് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോൾ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവം നടന്നത് പത്തനംതിട്ട കടമ്മനിട്ടയിലാണ്. സംഭവമുമായി ബന്ധപ്പെട്ട് സജില്‍(20) എന്ന .യുവാവിനെ പോലീസ് അന്വേഷിക്കുന്നുണ്ട്.
17 കാരിയായ ഈ പെണ്‍കുട്ടിയും സജിലും പ്രണയത്തിലായിരുന്നു. തനിക്കൊപ്പം ഇറങ്ങിവരാൻ വിസമ്മതിച്ചതിന്റെ പേരിലാണ് ഇയാള്‍ പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് സൂചന.
സജില്‍ സംഭവ ദിവസം വൈകുന്നേരം മുതല്‍ ഫോണില്‍ വിളിച്ച് പെണ്‍കുട്ടിയോട് തന്നോടൊപ്പം ഇറങ്ങി വരണം എന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ പെൺകുട്ടി ഇതിനു വിസ്സമതിച്ചു. തുടര്‍ന്ന് രാത്രി മണിയോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയാണ് ഇയാള്‍ കൃത്യം നിര്‍വ്വഹിച്ചത്.
ഇയാള്‍ കൈയ്യില്‍ ഒരു കന്നാസ് പെട്രോളുമായാണ് എത്തിയത്. വീട്ടിലേക്ക് അതിക്രമിച്ച് കയറി പെണ്‍കുട്ടിയുടെ മേല്‍ പെട്രോള്‍ ഒഴിച്ചതിന് ശേഷം തീക്കൊളുത്തുകയായിരുന്നു. അതിന് ശേഷം ഓടി രക്ഷപ്പെട്ടു.
Post Your Comments