YouthLatest NewsIndia

ആക്രിയിൽ നിന്നും ബ്രാൻഡ് അംബാസഡറിലേയ്ക്ക്

ശ്രീനഗർ: ജീവിക്കാൻ വേണ്ടി മാലിന്യം പെറുക്കി നടന്നിരുന്ന 18 വയസുള്ള ചെറുപ്പക്കാരൻ ഇനി മുതൽ ബ്രാൻഡ് അംബാസഡർ. വടക്കന്‍ കശ്മീരിലെ ബന്ദിപോര ജില്ലയിലെ വുളാര്‍ തടാക പരിസരത്തുനിന്നുമുള്ള ആക്രിവസ്തുക്കള്‍ ശേഖരിച്ച് ജീവിക്കുന്ന ബിലാൽ ധറിനെയാണ് ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷൻ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തത്. ബിലാലിൻ്റെ ജീവിതം എല്ലാവർക്കും മാതൃകയാണെന്ന് കാണിച്ചാണ് അപൂർവ നേട്ടത്തിന് ബിലാൽ അർഹനായത്.

വർഷങ്ങളായി വുളാർ തടാക പരിസരത്തു നിന്ന് മാലിന്യം നീക്കിയാണ് ബിലാൽ അമ്മയും രണ്ട് സഹോദരികളും അടങ്ങിയ കുടുംബത്തിനെ സഹായിച്ചുകൊണ്ടിരുന്നത്. ബിലാലിന്‍റെ അച്ഛൻ മുഹമ്മദ് റംസാൻ ധറിനും ഇതേ ജോലി തന്നെയായിരുന്നു. 2003ൽ കാൻസർ ബാധിച്ചാണ് റംസാൻ മരിച്ചത്.ബന്ദിപൊര ജില്ലയിലെ ലഹര്‍വര്‍പോര സ്വദേശിയാണ് ബിലാല്‍ ധര്‍. വുളാര്‍ തടാകത്തില്‍ നിന്നുള്ള പഴയ വസ്തുക്കള്‍ ശേഖരിച്ച് ദിവസവും 150 മുതല്‍ 200 രൂപ വരെയാണ് ബിലാൽ സമ്പാദിച്ചിരുന്നത്.

കണക്കുകൾ അനുസരിച്ച് ഓരോ വർഷവും 12000 കിലോ മാലിന്യമാണ് ബിലാൽ ശേഖരിച്ചിരുന്നത്. ബിലാലിന് പ്രേത്യക യൂണിഫോമും വാഹനവും ശ്രീനഗർ കോർപ്പറേഷൻ നൽകും. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ തൻ്റെ ജീവിതത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെ കുറിച്ചും ജനങ്ങളെ ബോധവത്‌കരിക്കുക എന്നതാണ് ബിലാലിൻ്റെ ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button