ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം സ്‌പൈഡീലര്‍ മാല്‍വെയറിനു മുന്നില്‍ നിസ്സഹായാവസ്ഥയിലാണ്. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, സ്‌കൈപ്പ്, ഫയര്‍ഫോക്‌സ് തുടങ്ങി നിരവധി ആപ്പുകളില്‍ നിന്നും ഈ വിരുതൻ മാല്‍വെയർ വിവരങ്ങൾ ചോർത്തുന്നു. 40ലധികം ആപ്പുകളാണ് ഈ സ്‌പൈഡീലര്‍ മാല്‍വെയറിനു മുന്നിൽ നിസഹായരായത്. വളരെ എളുപ്പത്തിലാണ് സ്‌പൈഡീലര്‍ മാല്‍വെയർ ആപ്പുകളില്‍ നിന്നും വിവരങ്ങൾ അടിച്ചുമാറ്റുന്നത്. പാലോ ആള്‍ട്ടോ നെറ്റ്‌വര്‍ക്ക് റിസര്‍ച്ചേഴ്‌സാണ് ഗുരുതരമായ സുരക്ഷാ പാളിച്ച കണ്ടെത്തിയത്.
സ്‌പൈഡീലര്‍ മാല്‍വെയർ പ്രധാനമായും ചോർത്തുന്നത് സ്വകാര്യ വിവരങ്ങളാണ്. സോഷ്യല്‍ മീഡിയാ, മെസേജിങ് ആപ്ലിക്കേഷനുകളില്‍ നിന്നുമുള്ള രഹസ്യ സന്ദേശങ്ങളും ഈ മാല്‍വെയർ ചോർത്തുന്നുണ്ട്. ആന്‍ഡ്രോയിഡ് ആക്‌സസബിലിറ്റി സര്‍വ്വീസിനെയാണ് ഇതിനായി മാല്‍വെയർ ദുരുപയോഗം ചെയുന്നത്. സ്‌ക്രീന്‍ ഷോട്ടുകളെടുക്കാനുള്ള മാല്‍വെയറിനുള്ള കഴിവ് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവരെ പേടിപ്പിക്കുന്നു. മുന്നിലും പിന്നിലുമുള്ള ക്യാമറ പ്രവർത്തിപ്പിക്കാനും ഇവയക്ക് കഴിയും. ജിപിഎസ് സംവിധാനത്തിനെയും മാല്‍വെയർ വിവരങ്ങൾ ചോർത്താനുള്ള ഉപകരണമാക്കുന്നു. ഇതു വഴി ഫോണുള്ള സ്ഥലം എന്താണെന്നു മാല്‍വെയറിനു അറിയാൻ സാധിക്കും. ഫോണ്‍ കോള്‍, വീഡിയോ, മറ്റ് ശബ്ദങ്ങളും റിക്കോർഡ് ചെയുവാനുള്ള കഴിവും ഇതിനുണ്ട്. ആന്‍ഡ്രോയിഡിന്റെ 2.2, 4.4 പതിപ്പുകളുടെ ഇടയിലുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് സ്‌പൈ ഡീലര്‍ കാര്യമായും പ്രവര്‍ത്തിക്കുന്നത്.
Post Your Comments