Latest NewsNewsInternational

ട്രംപിന്റെ തീരുമാനം ലോകരാഷ്ട്രങ്ങളെ ഞെട്ടിക്കുന്നത് : ട്രംപ് ഭൂമിയെ നരകമാക്കി മാറ്റുമെന്ന് സ്റ്റീഫന്‍ ഹോക്കിങ്

 

ന്യൂയോര്‍ക്ക് : ആഴ്ചകള്‍ക്ക് മുന്‍പാണ് വിഖ്യാത പ്രപഞ്ച ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പുതിയ നീക്കങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ ട്രംപിനെ ലോകം ഒന്നടങ്കം വിമര്‍ശിച്ചിരുന്നു. അടുത്തിടെ നടന്ന ജി-20 ഉച്ചക്കോടിയിലും ട്രംപ് ഇതേ വാദം തുടര്‍ന്നു. പരിസ്ഥിതി സംരക്ഷണത്തിനുള്ള നിലവിലെ ലോക കൂട്ടായ്മയില്‍ അമേരിക്കയ്ക്ക് താല്‍പര്യമില്ലെന്ന് ട്രംപ് വാദിച്ചതോടെ സിലിക്കന്‍വാലിയിലെ വന്‍കിട ടെക് കമ്പനികള്‍ വരെ രംഗത്തുവന്നിരുന്നു.

എന്നാല്‍ സ്റ്റീഫന്‍ ഹോക്കിങ് രൂക്ഷമായ ഭാഷ പ്രയോഗിച്ചാണ് ട്രംപിനെ ആക്രമിച്ചത്. ട്രംപ് ഭൂമിയെ തിരിച്ചുവരാനാകാത്ത വിധം നരകതുല്യമാക്കി മാറ്റും. ഭൂമിയെ ചുട്ടുപൊള്ളുന്ന ശുക്രഗ്രഹത്തിനു തുല്യമാക്കുമെന്നും ഹോക്കിങ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കഴിഞ്ഞ മാസത്തിലാണ് ട്രംപ് പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ നിന്നും പിന്മാറുന്ന വിവരം പ്രഖ്യാപിക്കുന്നത്. ഇരുന്നൂറോളം രാജ്യങ്ങള്‍ പാരിസ് ഉച്ചകോടിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. എന്നാല്‍ പ്രധാന കാര്‍ബണ്‍ ബഹിഷ്‌ക്കരണ രാജ്യമായ അമേരിക്ക കരാറില്‍ നിന്നും പിന്മാറിയതോടെ പാരിസ് ഉച്ചകോടിയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ട്രംപിന്റെ തീരുമാനത്തോട് വ്യാപകമായ എതിര്‍പ്പുകളാണ് അമേരിക്കയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും ഉയര്‍ന്നത്.

അമേരിക്കയുടെ കച്ചവട താത്പര്യങ്ങള്‍ക്ക് യോജിക്കും വിധം പാരിസ് ഉച്ചകോടിയുടെ നിബന്ധനകളില്‍ മാറ്റം വരുത്തണമെന്നതായിരുന്നു ട്രംപ് മുന്നോട്ടുവെച്ച പ്രധാന നിബന്ധന. വലിയ പ്രത്യാഘാതങ്ങള്‍ക്ക് ട്രംപിന്റെ ഈ തീരുമാനം വഴിവെക്കുമെന്ന് തന്നെയാണ് ഹോക്കിങ് മുന്നറിയിപ്പ് നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം തിരിച്ചുവരാനാകാത്ത വിധം മാറുന്ന അവസ്ഥയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ഭൂമിയെന്ന് ഹോക്കിങ് പറയുന്നു. ഇതിനു ട്രംപിന്റെ തീരുമാനം വേഗം കൂട്ടും. ശുക്രനെ പോലെ 250 ഡിഗ്രി സെല്‍ഷ്യസ് ചുട്ടുപൊള്ളുന്ന നരകതുല്യമായ അവസ്ഥയിലേക്ക് ഭൂമി മാറുകയാണെന്നും ഹോക്കിങ് മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button