തൊടുപുഴ: ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓഫീസിലെ അവസാനദിവസമായ ബുധനാഴ്ച ഒപ്പിട്ടത് 2000 ത്തിലധികം ആദിവാസികുഞ്ഞുങ്ങളുടെ ജനന സർട്ടിഫിക്കറ്റുകൾ. അർദ്ധരാത്രി വരെ ഒപ്പിട്ടിട്ടും തീരാതെ വന്നപ്പോൾ ബാക്കി വ്യാഴാഴ്ച രാവിലെ ഒപ്പിട്ട് തീർത്തു.ജനനസര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ വിദ്യാഭ്യാസംപോലും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു.
‘ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍’ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്രയധികം ജനനസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. ദേവികുളം താലൂക്കിലെ ഇടമലക്കുടി, മറയൂര്‍ എന്നിവിടങ്ങളിലെ ആദിവാസിക്കുട്ടികള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് വലിയ പ്രശ്നമായിരുന്നു. ജോലിതീര്‍ത്ത് വ്യാഴാഴ്ച ഉച്ചയോടെയാണ് ഓഫീസ് ചുമതലകള്‍ കൈമാറി ശ്രീറാം വെങ്കിട്ടരാമന്‍ പുതിയ പദവിയിലേക്ക് യാത്രയായി.
Post Your Comments