അമേരിക്കയെ ഇരുട്ടിലാക്കാന്‍ സൂര്യഗ്രഹണം വരുന്നു. എഴ് ദശലക്ഷം വീടുകളിലേക്കുള്ള വൈദ്യുതി മുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സൂര്യഗ്രഹണത്തെ തുടര്‍ന്നുണ്ടാവുന്ന നിഴല്‍ സോളാര്‍ ഊര്‍ജോല്‍പാദനത്തെ ബാധിക്കുന്നതിനാലാണിത്. ആഗസ്റ്റ് 21നാണ് അമേരിക്കയില്‍ സൂര്യഗ്രഹണം ദൃശ്യമാകുക എന്നാണ് വിവരം.
ചന്ദ്രന് സൂര്യനെ മറയ്ക്കുമ്പോള്‍ 113 കിലോമീറ്ററോളെ ഭൂപ്രദേശത്തെ നിഴലിലാക്കുന്ന സൂര്യഗ്രഹണമായയിരിക്കുമെന്നാാണ് വിലയിരുത്തല്‍. അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ ഇത് ബുദ്ധിമുട്ടിക്കും. അമേരിക്കയില്‍ വിവിധയിടങ്ങളിലായുള്ള വലിയ സോളാര്‍ പാടങ്ങളില്‍നിന്നും മേല്ക്കൂരകളില് സ്ഥാപിച്ച സോളാര്‍ പാനലുകളില്‍ നിന്നുമായി 9000 മെഗാവാട്ടിന്റെ വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ട്.
ഇതില്‍ വലിയതോതിലുള്ള ഊര്‍ജനഷ്ടം സൂര്യഗ്രഹണത്തിലൂടെ ഉണ്ടാവുമെന്ന് പഠനങ്ങള്‍ പറയുന്നു. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകീട്ട് 4.09 വരെയാണ് സൂര്യഗ്രഹണത്തിന്റെ ദൈര്‍ഘ്യം.
Post Your Comments