മണിപ്പൂരില്‍ സൈന്യം നടത്തിയ 62 വ്യാജ ഏറ്റുമുട്ടലുകള്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അടുത്ത ജനുവരിക്ക് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി സിബിഐയോട് ആവശ്യപ്പെട്ടു.
മണിപ്പൂരില്‍ പ്രത്യേക സൈനികാധികാരമുപയോഗിച്ച് സൈന്യം നിരപരാധികളെ വെടിവെച്ച് കൊല്ലുന്നുവെന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. സൈനിക ഇടപെടലിനിടെ കൊല്ലപ്പെടുന്ന കേസുകളില്‍ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അന്വേഷണം നടത്തണമെന്നും കഴിഞ്ഞ വര്ഷം ഇതേ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു
ഉത്തരവ് പുനപരിശോധിക്കണമെന്ന് കേന്ദ്രവും മണിപ്പൂര്‍ സര്‍ക്കാരും ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.
Post Your Comments