പതിനാറാം നൂറ്റാണ്ടില്‍ പിറന്ന, രാമായണം എന്ന മഹാകാവ്യം പ്രകൃതിയും മനുഷ്യ പ്രകൃതിയും ഒന്നാണെന്ന സത്യത്തെ വെളിവാക്കുന്നു. കര്‍ക്കടക മാസം, രാമായണ മാസം എന്നുകൂടി അറിയപ്പെടുമ്പോള്‍, മനുഷ്യനെ നന്മയിലേക്ക് നയിക്കുക എന്ന വലിയ സത്യത്തെ ആണ് ഇത് അര്‍ത്ഥമാക്കുന്നത്. തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തില്‍ , ജീവ പ്രകൃതിയിലെ നേര്‍കാഴ്ച്ചകള്‍ തുടങ്ങി, എല്ലാ ചരാചരങ്ങളെയും കുറിച്ച് അനാവരണം ചെയ്യുന്നുണ്ട്.
വന സംസ്കൃതിയുടെ കഥാ പരിസരത്തെ, വരച്ചു കാണിക്കുന്നതിലൂടെ ആനന്ദവും ശാന്തിയും പകരുന്ന ഒരു ജീവിതത്തിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നുണ്ട്. ഉഴവുചാല്‍ എന്നര്‍ത്ഥമുള്ള സീത, മണ്ണിന്റെ മകളാണ്. പ്രകൃതിയുമായി ചേര്‍ന്ന് ജീവിക്കുന്ന സീത, രാമനോട് അപേക്ഷിക്കുന്നത് തൊട്ട് പ്രകൃതി ജീവനത്തില്‍ നിന്നും അകലുന്നതായി കാണാം. എന്നാല്‍, പിന്നീടുണ്ടായ സംഭവ വികാസങ്ങളിലും പ്രകൃതിദര്‍ശനവും, ആത്മീയ വീര്യവും രാമന്‍ സ്വാംശീകരിക്കുന്നതായി കാണാം. ഹരിത ജീവിതമാണ് രാമനെ രാമനാക്കുന്നത് എന്ന് തന്നെ പറയാം.
എന്നാല്‍, പൂര്‍ണമായി നോക്കുമ്പോള്‍ നമുക്കൊരു കാര്യം കാണാം, പ്രകൃതിയുടെ പച്ചയിലാണ് ഐതിഹാസിക ജീവിതം മുന്നോട്ട് പോയിരിക്കുന്നത്. മരങ്ങളും കാടുകളുമായി സംസാരിക്കുന്ന കഥാപാത്രങ്ങള്‍ സ്നേഹ വൈഭവത്തെ വര്‍ഗാതീതമായാണ് മാനിക്കുന്നത്. പ്രകൃതിയെ അമ്മയായി കാണാന്‍ പറയുന്ന രാമായണം, പ്രകൃതി വര്‍ണന കൊണ്ടുള്ള മനുഷ്യ ജീവിതത്താല്‍ പൂര്‍ണ്ണമാണ്,അതുപോലെയാവട്ടെ ഈ കര്‍ക്കടക മാസവും!
Post Your Comments