ന്യൂഡൽഹി: രാജ്യത്തെ ജനപ്രീയ ബ്രാൻഡുകളുടെ പട്ടികയിൽ യോഗ ഗുരു ബാബ രാംദേവിന്‍റെ പതഞ്‌ജലി ആദ്യ പത്തിൽ ഇടം നേടി. ഗൂഗിളിനാണ് പട്ടികയിൽ ഒന്നാം സ്ഥാനം മൈക്രോസോഫ്റ്റ്,ഫേസ്ബുക്ക് എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്.ആഗോള ഗവേഷക സ്ഥാപനമായ ഇപ് സോസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പതഞ്‌ജലിയോടൊപ്പം ജിയോയും ആദ്യ പത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പതഞ്‌ജലിക്ക് നാലാം സ്ഥാനവും ജിയോയ്ക്ക് ഒൻപതാം സ്ഥാനവുമാണ് പട്ടികയിൽ ഉള്ളത്.
കുറച്ച് നാളുകൾകൊണ്ടാണ് പതഞ്‌ജലി ഇത്തരത്തിൽ ഒരു വളർച്ച കൈവരിച്ചത്. ഗുണമേന്മയിലും വിലക്കുറവിലും മറ്റുകമ്പനികളേക്കാൾ മികച്ചതാണ് തങ്ങളുടെ ഉത്‌പന്നങ്ങൾ എന്നാണ് പതഞ്‌ജലി അവകാശപ്പെടുന്നത്. പട്ടികയിൽ ഇടം നേടിയിട്ടുള്ള ഏക പൊതുമേഖലാ സ്ഥാപനം എസ്.ബി.ഐ ആണ്. നൂറിലധികം ബ്രാൻഡുകളിൽ നിന്നും തിരഞ്ഞെടുത്ത 20 ബ്രാൻഡുകൾ കേന്ദ്രികരിച്ചാണ് പഠനം നടത്തിയത്.
Post Your Comments