ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യ ചൈന സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ചൈന സന്ദർശിക്കാൻ ഒരുങ്ങി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായാണ് ഡോവൽ ബെയ്‌ജിങ്ങിലെത്തുന്നത്. ജൂലായ് 27നും 28നും ചൈനീസ് വക്താക്കളുമായി അദ്ദേഹം ചർച്ച നടത്തും.
കൂടിക്കാഴ്ച്ച വിജയകരമായി പൂർത്തീകരിക്കുകയാണെങ്കില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒരു മാസക്കാലത്തിലേറെയായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജിയേച്ചിയുമായാണ് ഡോവൽ ചർച്ച നടത്തുന്നത്. ചർച്ചകളിലൂടെ അതിർത്തിയിലെ സംഘർഷത്തിന് പരിഹാരം കണ്ടെത്തുമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് ഇന്ത്യയുടെ പുതിയ നീക്കം.എന്നാൽ ജൂലായ് 26ന് ചൈനയിൽ പോകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് അതിനെക്കുറിച്ച് അറിവില്ലെന്നാണ് ഡോവൽ പ്രതികരിച്ചത്.
Post Your Comments