കൊച്ചി : ദിലീപിനെ കുറിച്ച് പ്രതികരണവുമായി അന്‍വര്‍ സാദത്ത് എംഎൽഎ. വർഷങ്ങളായി ദിലീപുമായി സൗഹൃദമുണ്ട്. എന്നാൽ ഒരുതരത്തിലുള്ള ബിസിനസ് ബന്ധങ്ങളുമില്ലെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേദിവസം രാവിലെ താൻ ദിലീപുമായി ഫോണിൽ സംസാരിച്ചിരുന്നു.ഒരു സ്കൂളിന്റെ വാർഷികോദ്ഘാടനത്തിനു ക്ഷണിക്കാൻ പല ദിവസങ്ങളിൽ ദിലീപിനെ വിളിച്ചിട്ടും ഫോൺ സ്വിച്ച് ഓഫായതിനാൽ കിട്ടിയില്ല. അതിനാലാണ് 18നു രാവിലെ വീണ്ടും വിളിച്ചത്. നടി ആക്രമിക്കപ്പെട്ട വിഷയവും അപ്പോൾ ഫോണിൽ സംസാരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ചില ഇടതുപക്ഷ എംഎൽഎമാരുടെ പേരുകൾ ഈ കേസിൽ കേൾക്കുന്നതിനാൽ അതു ബാലൻസ് ചെയ്യാൻ തന്നെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. എന്നാൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്നു പൊലീസ് ആവശ്യപ്പെട്ടിട്ടില്ല. പ്രതിയാക്കപ്പെടുന്നതിനു മുൻപു ദിലീപിനെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ രഹസ്യമായി ഒരു കൂടിക്കാഴ്ചയും നടത്തിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയുടെ ഒപ്പമാണ് താൻ. എന്നാൽ ഈ കേസിൽ ദിലീപ് കുറ്റവാളിയാണെങ്കിൽ തക്കതായ ശിക്ഷ ലഭിക്കണം. ദിലീപ് ഫാൻസ് അസോസിയേഷനുമായി ഒരു ബന്ധവുമില്ലെന്നും സിപിഎം ഈ വിഷയത്തിൽ തനിക്കെതിരെ രാഷ്ട്രീയം കളിക്കുകയാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
Post Your Comments