പോഷകങ്ങളും വിറ്റാമിനുകളും എല്ലാം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഈന്തപ്പഴം. ദിവസവും മൂന്ന് ഈന്തപ്പഴം കഴിച്ചാല്‍ നമ്മുടെ ശരീരത്തിന് സംഭവിയ്ക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. രാവിലെ വെറും വയറ്റിൽ ഈന്തപ്പഴം കഴിക്കുന്നത് ദഹനത്തിന് ഉത്തമമാണ്. കൂടാതെ മുഖക്കുരു, മറ്റ് ചർമ്മരോഗങ്ങൾ എന്നിവയ്ക്കും ഈന്തപ്പഴം നല്ലതാണ്.
നല്ലൊരു വേദനസംഹാരി കൂടിയാണ് ഈന്തപ്പഴം. ഭക്ഷണത്തിന് ശേഷം ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിലുണ്ടാകുന്ന വേദനകളെ കുറയ്ക്കുന്നു. ശരീരത്തിനാവശ്യമായ മഗ്നീഷ്യത്തിന്റെ അളവിനെ ബാലൻസ് ചെയ്യാൻ ഈന്തപ്പഴത്തിന് കഴിയും. ഈന്തപ്പഴത്തിന് അൽഷിമേഴ്‌സ് കുറയ്ക്കാനുള്ള കഴിവ് ഉണ്ടെന്ന് പറയപ്പെടുന്നു. ശരീരത്തിലെ കൊഴുപ്പ് കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗർഭിണികൾക്കും ഈന്തപ്പഴം ഉത്തമമാണ്. രക്തസമ്മർദ്ദം, പക്ഷാഘാതം എന്നിവയെ പ്രതിരോധിക്കാനും ഇതിന് കഴിയും.
Post Your Comments