ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ ചേര്‍ന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി അധ്യക്ഷനായ വിനോദ് റായ്ക്ക് അയച്ച കത്ത് പുറത്ത്. ടീമിന്റെ ബൗളിങ് പരിശീലകനായി സഹീര്‍ഖാനെയും വിദേശപര്യടനങ്ങളില്‍ ബാറ്റിങ് ഉപദേശകനായി രാഹുല്‍ ദ്രാവിഡിനെയും നിയമിച്ച ഉപദേശ സമിതിയുടെ നിലപാട് ബിസിസിഐയും പരിഗണിക്കാതിരിക്കുന്നതാണ് മൂവരെയും കത്തെഴുതാൻ പ്രേരിപ്പിച്ചിരിക്കുന്നത്.
പരിശീലകനെ നിശ്ചയിക്കാന്‍ പരിപൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നാണ് തങ്ങൾക്ക് നൽകിയ വാഗ്‌ദാനമെന്നും അഭിമുഖം കഴിഞ്ഞയുടന്‍ എല്ലാ വിവരങ്ങളും ഫോണിലൂടെ അറിയിച്ചതായും ഇവർ പറയുന്നുണ്ട്. അതിനാൽ ഇക്കാര്യത്തിൽ വ്യക്‌തത വരുത്തണമെന്ന ആവശ്യവുമായാണ് മൂവരും കത്തയച്ചിരിക്കുന്നത്.
Post Your Comments