ഹൈദരാബാദ്: ഐ.ഐ.ടി എന്‍ട്രന്‍സ് പരിശീലനത്തിന് പോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 11 വയസുകാരന്‍ ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ കരിംനഗര്‍ സ്വദേശിയായ ഗുരം ശ്രീകര്‍ റെഡ്ഡിയാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
കരിംനഗറിലെ സിദ്ധാര്‍ത്ഥ ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ഗുരം ശ്രീകര്‍ റെഡ്ഡി. സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂളിന്റെ രണ്ടാം നിലയിലുള്ള തന്റെ ക്ലാസ് റൂമിലേക്ക് പോവുകയായിരുന്നു ഗുരം ശ്രീകര്‍ റെഡ്ഡി. വളരെ പെട്ടന്ന് തന്നെ സ്‌കൂള്‍ വരാന്തയിലേക്ക് നടന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചെന്ന് കരിം നഗര്‍ ടൗണ്‍ പോലീസ് ഓഫീസര്‍ ശ്രീനിവാസ് റാവു പറഞ്ഞു.
കര്‍ഷകനായ ശശിധര്‍ റെഡ്ഡിയുടെയും ശാരദയുടെയും മകനാണ് ഗുരം ശ്രീകര്‍ റെഡ്ഡി, തന്റെ മകന്‍ മികച്ച ഒരു എന്‍ജിനീയറാകണമെന്നുള്ള ആഗ്രഹത്തെ തുടര്‍ന്നാണ് ഐ.ഐ.ടി എന്‍ട്രന്‍സ് പരിശീലനത്തിന് പോകാന്‍ നിര്‍ബന്ധിച്ചതെന്ന് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ ശ്രീകര്‍ പഠനത്തില്‍ താല്‍പര്യം കാണിച്ചിരുന്നില്ല. ഒപ്പം മാനസിക സമ്മര്‍ദത്തിലും ആയിരുന്നു. പക്ഷേ മകന്‍ ആത്മഹ്യ ചെയ്യുമെന്ന് കരുതിയില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.
തെലങ്കാനയില്‍ ഈ ആഴ്ച ആത്മഹത്യ ചെയ്ത രണ്ടാമത്തെ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ഗുരം ശ്രീകര്‍ റെഡ്ഡി . ബുധനാഴ്ച ഫരീദുദ്ദീന്‍ എന്ന 12 വയസ്സുകാരന്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചിരുന്നു. പഠനത്തിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഫരീദുദ്ദീന്‍ ആത്മഹത്യ ചെയ്തത്. ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരോ കുട്ടികള്‍ വീതം ആത്മഹത്യ ചെയ്യുന്നു എന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ 2015ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
Post Your Comments