Latest NewsCinemaMovie SongsEntertainmentKollywood

മയക്കുമരുന്നു കേസ്; 6 നടന്മാര്‍ക്ക് എക്സൈസ് വകുപ്പിന്റെ നോട്ടീസ്

സിനിമാ ലോകം മയക്കുമരുന്നിന്‍റെയും കഞ്ചാവിന്റെയും ഇടങ്ങളായി മാറുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് തെലുങ്ക് സിനിമാ മേഖലയില്‍ നിന്നും കേള്‍ക്കുന്നത്. മയക്കുമരുന്നു കേസുമായി ബന്ധപെട്ട് 6 അഭിനേതാക്കളടക്കം 12 സിനിമ പ്രവര്‍ത്തകര്‍ക്കാണ് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. എക്സൈസ് വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ആണ് നോട്ടീസ് അയച്ചത് . ജൂലൈ 19 നും 27 നും ഇടയ്ക്ക് എസ്‌ഐടി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.

പോക്കിരി ഉള്‍പ്പെടെയുള്ള 39 ചിത്രങ്ങള്‍ സംവിധാനം ചെയ്ത പുരി ജഗന്നാഥ്, ടോപ് താരങ്ങളായ രവിതേജ, പി നവീപ്പ്, തരുണ്‍കുമാര്‍, എ തനിഷ്, പി സുബ്ബരാജ്, നടി ചാര്‍മി കൗര്‍, നടി മുമൈറ്റ് ഖാന്‍, ഛായാഗ്രഹകന്‍ ശ്യാം കെ നായിഡു, ഗായകന്‍ ആനന്ദ് കൃഷ്ണ നന്ദു, കലാ സംവിധായകന്‍ ചിന്ന എന്‍ ധര്‍മറാവു എന്നിവര്‍ക്കാണ് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.

മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നതായി ഞങ്ങള്‍ കരുതുന്ന ഏതാനും ആളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അവരുടെ പ്രസ്താവനകള്‍ രേഖപ്പെടുത്താന്‍ അവര്‍ എസ്.ഐ.ടിക്ക് മുന്നില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ‘തെലുങ്കാന എക്സൈസ് ഡയറക്ടര്‍ അകുന്‍ സബര്‍വാള്‍’ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button