Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കി ഒരു സ്ഥാപനം

 

മുംബൈ: ആര്‍ത്തവ ദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആശങ്കയുടെ ദിനങ്ങളാണ്. പല തരത്തിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകളാണ് ആ ദിവസങ്ങളില്‍ അവര്‍ നേരിടുന്നത്. പ്രത്യേകിച്ചും ഇന്നത്തെ ജോലി സാഹചര്യങ്ങളില്‍ പലപ്പോഴും സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിനങ്ങളില്‍ മതിയായ ശ്രദ്ധയും പരിഗണനയും ലഭിക്കാതെ പോകുന്നുവെന്നതും ഒരു യാഥാര്‍ത്ഥ്യമാണ് എന്നാല്‍ ആ ആശങ്കയ്ക്ക് ഒരു അവധി ദിനം നല്‍കി വനിതാ ജീവനക്കാരോടുള്ള കരുതല്‍ പ്രകടിപ്പിക്കുകയാണ് മുംബൈയിലെ ഒരു മാധ്യമസ്ഥാപനം.

ആര്‍ത്തവത്തിന്റെ ആദ്യ ദിവസം വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കി പുതിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് മുംബൈയിലെ മാധ്യമസ്ഥാപനമായ കള്‍ച്ചറല്‍ മെഷീന്‍.  75 വനിതാ ജീവനക്കാരുണ്ട് കള്‍ച്ചറല്‍ മെഷീനില്‍. ഇവരെല്ലാം എച്ച്. ആര്‍ വിഭാഗത്തിന്റെ ഈ അവധി തീരുമാനത്തില്‍ സന്തുഷ്ടരാണ്.

ആര്‍ത്തവത്തിന്റെ ആദ്യ ദിനത്തെ കുറിച്ചും കമ്പനിയുടെ പുതിയ തീരുമാനത്തെ കുറിച്ചും ജീവനക്കാര്‍ അഭിപ്രായം പങ്കിടുന്ന വീഡിയോയും കമ്പനി പുറത്തു വിട്ടിട്ടുണ്ട്. ഇതൊരു മാതൃകയായി എടുത്ത് ഇന്ത്യ മുഴുവനും ഒരു ആര്‍ത്തവ അവധി ദിനം ഏര്‍പ്പെടുത്തണമെന്ന് കമ്പനി നിര്‍ദേശിക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് മാനവിക വിഭവശേഷി മന്ത്രാലയത്തിനും, വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിനും ഇവര്‍ നിവേദനവും സമര്‍പ്പിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button