KeralaLatest NewsNews

പള്‍സര്‍ സുനിക്ക് കുറ്റകൃത്യം ചെയ്യാന്‍ പ്രേരണയുടെ ആവശ്യമില്ലെന്ന് പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ്‌

കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിനെ വിമർശിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ്‌ രംഗത്ത്. പോലീസ് ഈ കേസിൽ ഉരുണ്ടു കളിക്കുന്നുണ്ടെന്ന് ഷോണ്‍ ജോര്‍ജ്ജ്‌ ആരോപിച്ചു.
ഫെബ്രുവരിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നതിനു മുമ്പ് തന്നെ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി സിനിമ മേഖലയിലെ രണ്ട് സ്തീകളെ ആക്രമിച്ചിട്ടുണ്ട്. അതിനാല്‍ വീണ്ടും ഒരു സ്ത്രീയെ ആക്രമിക്കുന്നത് സുനിക്ക് പ്രേരണയുടെ ആവശ്യമില്ലെന്നും ഷോണ്‍ പറഞ്ഞു. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന് കോടതിയില്‍ തെളിഞ്ഞാല്‍ തീര്‍ച്ചയായും അദ്ദേഹത്തിനു ശിക്ഷ നല്‍കണം. പക്ഷേ ഇപ്പോള്‍ നടക്കുന്ന മാധ്യമ വിചാരണ അംഗീകരിക്കാന്‍ സാധിക്കുകയില്ലെന്നും ഷോണ്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോൾ നടക്കുന്ന അന്വേഷണത്തില്‍ പോലീസ് കള്ളത്തരം കാണിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. 2015 ല്‍ സുനിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പക്ഷേ അതിനുശേഷമുള്ള രണ്ടു വര്‍ഷം അയാള്‍ സ്വതന്ത്രമായി വിഹാരം നടത്തിയത് പോലീസിന്റെ വീഴ്ച്ചയാണെന്നും ഷോണ്‍ പറയുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ഷോണ്‍ ആവശ്യപ്പെടുന്നു.
താന്‍ ജഗതി ശ്രീകുമാറിന്റെ മരുമകനാണ്. ജഗതി ശ്രീകുമാര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് വര്‍ഷമാകുന്നു. ഈ കാലയളവിൽ അനവധി പേരുടെ പരിഗണനയും, സ്‌നേഹവും ലഭിച്ചിട്ടുണ്ട്.കഷ്ടത അനുഭവിച്ച ഈ നാളുകളില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് ദിലീപാണ്. ഇത് ഈ അവസരത്തില്‍ പറഞ്ഞില്ലെങ്കില്‍ നന്ദികേടാണെന്നും ഷോണ്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button