തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടാന്‍ മാനേജ്മെന്റ്കളുടെ സംഘടന തീരുമാനിച്ചു. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ നഴ്‌സുമാരുടെ സംഘടനയും തീരുമാനിച്ചിരുന്നു.ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിര്‍ത്തിവെയ്‌ക്കുമെന്നും അടിയന്തര ആവശ്യങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കുമെന്നുമാണ് ഉടമകളുടെ സംഘടന അറിയിച്ചിരിക്കുന്നത്.
എന്നാല്‍ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് അടിസ്ഥാന ശന്പളം വർധിപ്പിച്ച് നൽകാൻ മാനേജ്മെന്‍റുകൾ തയാറായ സ്ഥിതിക്ക് ഇപ്പോൾ നടത്തുന്ന സമരത്തിൽ നിന്നും നഴ്സുമാർ പിൻമാറണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പറഞ്ഞിരുന്നു. വേതന വർധന വിഷയത്തിൽ സർക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തു. ഇനി തീരുമാനമെടുക്കേണ്ടത് നഴ്സുമാരാണ്. പനിക്കാലമായതിനാൽ നഴ്സുമാർ സഹകരിക്കണമെന്നും സമരം അവസാനിപ്പിക്കണമെന്നും മന്ത്രി അഭ്യർഥിച്ചിരുന്നു.
Post Your Comments