Latest NewsKeralaNews

അജു വര്‍ഗീസിന്റെ മൊഴിയെടുക്കും

കൊച്ചി: നടന്‍ ആജു വര്‍ഗീസിന്റെ മൊഴി പൊലീസ് എടുക്കും. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസിലാണ് അജു വർഗീസിന്റെ മൊഴി എടുക്കുന്നത്. കളമശ്ശേരി പോലീസ് സ്റ്റേഷനിലാണ് മൊഴിയെടുപ്പ്. അജു വര്‍ഗീസ് സംഭവം നടന്ന് ദിവസങ്ങള്‍ക്കിപ്പുറം ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതോടൊപ്പം ദിലീപിനെ പിന്തുണച്ചുമാണ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നത്. ഈ പരാതിയിന്‍മേലായിരുന്നു അജു വര്‍ഗീസിനെതിരെ കേസെടുത്തിരിക്കുന്നത്.

പിന്നീട് അജു വര്‍ഗീസ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരുന്നു. തന്റെ അറിവില്ലായ്മ കൊണ്ടാണ് പേര് വെളിപ്പെടുത്തിയതെന്നും അജു വര്‍ഗീസ് പിന്നീട് വിശദീകരിച്ചിരുന്നു. വിഷയത്തില്‍ താന്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചതാണെന്നും അജു വര്‍ഗീസ് പറഞ്ഞിരുന്നു. വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ ഈ കേസില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

സംസ്ഥാന വനിതാ കമ്മീഷന്‍ നടിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തി എന്ന് ആരോപിച്ച് അജു വര്‍ഗ്ഗീസിനെതിരെ കേസെടുത്തിരുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ കളക്ടീവിന്റെ പരാതിയിലായിരുന്നു നടപടിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button