CinemaLatest NewsNewsIndiaMovie SongsBollywoodEntertainment

വീഡിയോ 24മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം; ആം ആദ്മി എംഎല്‍എയ്ക്ക് അമിതാഭ് ബച്ചന്റെ വക്കീല്‍ നോട്ടീസ്

ആം ആദ്മി എംഎല്‍എയ്ക്ക് അമിതാഭ് ബച്ചന്റെ വക്കീല്‍ നോട്ടീസ്. പിതാവ് ഹരിവംശറായ് ബച്ചന്റെ കവിത ഉപയോഗിച്ചതിനാണ് ആം ആദ്മി എംഎല്‍എ കുമാര്‍ ബിശ്വാസിന് അമിതാഭ് ബച്ചന്‍ വക്കീല്‍ നോട്ടീസ് അയച്ചത്.  കവിത ഉപയോഗിച്ച് പ്രദര്‍ശിപ്പിച്ച വീഡിയോയില്‍ നിന്നും ലഭിച്ച വരുമാനത്തിന്റെ കണക്ക് നല്‍കാനും ബച്ചന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിശ്വാസ് കവിത ചൊല്ലുന്ന വീഡിയോ പവര്‍പ്പവകാശത്തിന്റെ ലംഘനമാണെന്ന് ബച്ചന്‍ പറയുന്നു. അതുകൊണ്ട് തന്നെ യൂട്യൂബില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ആ വീഡിയോ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നും ബച്ചന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹിന്ദി കവികള്‍ക്ക് ആദരവര്‍പ്പിച്ചുകൊണ്ടാണ് ഹരിവംശറായ് ബച്ചന്റെ കവിത ഉള്‍പ്പെടുന്ന വീഡിയോ കുമാര്‍ ബിശ്വാസ് പോസ്റ്റ് ചെയ്തത്.
‘വീഡിയോവഴി ലഭിച്ച 32 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു’ എന്നാണ് ഇതിനെക്കുറച്ച് കുമാര്‍ ബിശ്വാസ് ട്വിറ്ററില്‍ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button