ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും പാകിസ്ഥാനും ഉള്‍പ്പെടുന്ന മേഖലയിലെ കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ അറിയാമെന്ന് ഇന്ത്യ. അതിന് മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് ചൈന വ്യക്തമാക്കിയിരുന്നു. ഇതാണ് വേണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. അതിനിടെ സിക്കിം ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ചൈനയുടെ ഇടപെടല്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങ്ങ് പ്രതിപക്ഷ കക്ഷികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Post Your Comments