Latest NewsNewsInternational

5,800 സ്‌ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള ഭീമന്‍ മഞ്ഞുമല കടലിലേയ്ക്ക് : സംഭവിയ്ക്കാന്‍ പോകുന്നതിനെ കുറിച്ച് ഭയപ്പെട്ട് ലോകം

 

ന്യൂയോര്‍ക്ക് : അവസാനം മാസങ്ങളായി ശാസ്ത്രലോകം ഭയപ്പെട്ടിരുന്നത് സംഭവിച്ചിരിക്കുന്നു. 5800 സ്‌ക്വയര്‍ കിലോമീറ്റര്‍ വലുപ്പവും 300 കോടി ടണ്‍ തൂക്കവുമുള്ള ഭീമന്‍ മഞ്ഞുമല അന്റാര്‍ട്ടിക്കയില്‍ നിന്നും വേര്‍പെട്ടിരിക്കുകയാണ്. ലണ്ടന്‍ നഗരത്തിന്റെ നാലിരട്ടി വലുപ്പമുള്ള മല കടലിലേക്ക് ഇറങ്ങിയാല്‍ സംഭവിക്കാന്‍ ഇടയുള്ള ദുരന്തങ്ങള്‍ ഓര്‍ത്ത് പേടിക്കുകയാണ് ലോകമിപ്പോള്‍. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ ലാര്‍സന്‍ സി ഐസ് ഷീറ്റില്‍ നിന്നും അടര്‍ന്ന് മാറിയിരിക്കുന്ന ഈ മഞ്ഞ് മല നാളിതു വരെ രേഖപ്പെടുത്തിയതില്‍ വച്ചേറ്റവും വലിയ മഞ്ഞ് മലകളിലൊന്നാണെന്നതാണ് ആശങ്ക വര്‍ധിപ്പിച്ചിരിക്കുന്നത്.

ഈ പ്രദേശവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാറ്റലൈറ്റ് ഡാറ്റകള്‍ നിരീക്ഷിച്ച ശേഷമാണ് ശാസ്ത്രജ്ഞന്മാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നാസ ഉപഗ്രഹമാണിത് കണ്ടെത്തിയിരിക്കുന്നത്. അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളികളില്‍ വിള്ളലുണ്ടാകുന്നത് ഇതാദ്യമായൊന്നുമല്ല. എന്നാല്‍ വലുപ്പം കാരണം ലാര്‍സന്‍ സിയുടെ അടര്‍ന്ന് മാറലിനെ ഗവേഷകര്‍ വളരെ ആശങ്കയോടെയും ഗൗരവത്തോടെയുമാണ് കണക്കാക്കുന്നത്. ഈ മഞ്ഞു മല കടലിലേക്കിറങ്ങി കപ്പല്‍ ഗതാഗതത്തിനും വെള്ളപ്പൊക്കത്തിനും ഇടയാക്കുമോ എന്ന ഭയാശങ്ക രൂക്ഷമായിരിക്കുകയാണ്. അടര്‍ന്ന് മാറുന്നതിന് മുമ്പ് തന്നെ ഇത് ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നതിനാല്‍ സമുദ്രനിരപ്പ് ഉയരാന്‍ സാധ്യതയില്ലെന്ന് ഗവേഷകര്‍ പറയുന്നു.

അന്റാര്‍ട്ടിക്കയിലെ മഞ്ഞ് പാളികളില്‍ ഇത്തരത്തില്‍ വിള്ളലുണ്ടാകുന്നതിന് പ്രധാന കാരണം ആഗോളതാപനമാണ്. 1995ല്‍ ലാര്‍സന്‍ എ മഞ്ഞ് പാളിയില്‍ പിളര്‍പ്പുണ്ടായിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷം ലാര്‍സന്‍ ബിയിലും വിള്ളല്‍ ദൃശ്യമായിരുന്നു. ഇത്തരത്തില്‍ മഞ്ഞ് മല വേര്‍പെടുന്ന പ്രക്രിയ കാല്‍വിങ് എന്നാണറിയപ്പെടുന്നത്. നിലവില്‍ ഇത് അന്റാര്‍ട്ടിക്ക് സമുദ്രത്തിലേക്ക് പ്രവേശിച്ച് തുടങ്ങിയെന്ന വിധത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ആഗോള സമുദ്രനിരക്കിനെ 10 സെന്റീമീറ്ററോളം ഉയര്‍ത്താന്‍ ഇതിന് ശേഷിയുണ്ടെന്നാണ് ചില ഗവേഷകര്‍ മുന്നറിയിപ്പേകുന്നത്.

എ 68 എന്നറിയപ്പെടുന്ന ഈ മഞ്ഞ് മല ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള 10 മഞ്ഞ് മലകളില്‍ ഒന്നാണ്. ജൂലൈ പത്തിനും ജൂലൈ 12നും ഇടയിലാണ് ഈ വേര്‍പെടല്‍ ഉണ്ടായിരിക്കുന്നതെന്നാണ് സ്വാന്‍സീ യൂണിവേഴ്‌സിറ്റി ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച ഗവേഷക സംഘത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് സ്വാന്‍സീ, ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേ, എന്നിവയില്‍ നിന്നുള്ള റിസര്‍ച്ചര്‍മാര്‍ ഉള്‍പ്പെടുന്നു. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ കോപ്പര്‍ നിക്കസ് സെന്റിനെല്‍1 സാറ്റലൈറ്റുകളുപയോഗിച്ചാണ് നിലവില്‍ മഞ്ഞ് മലയുടെ നീക്കം നിരീക്ഷിക്കുന്നത്

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button