കൊച്ചി: ആഗ്രഹിച്ച രീതിയില്‍ കൃത്യം നടപ്പാക്കിയെങ്കിലും നടന്‍ ദിലീപിനെ കുടുക്കിയത് അമിത ആത്മവിശ്വാസവും അതിബുദ്ധിയും. തൃശ്ശൂരിലെ ടെന്നിസ് ക്ലബ്ബില്‍ ജീവനക്കാര്‍ ദിലീപുമൊത്ത് സെല്‍ഫിയെടുത്തപ്പോള്‍ പിന്നില്‍ വിദൂരത്തില്‍നിന്ന പള്‍സര്‍ സുനി ഫോട്ടോയില്‍ പതിഞ്ഞതിനെ ദൈവത്തിന്റെ ഇടപെടല്‍ എന്നാണ് അന്വേഷണസംഘം വിശേഷിപ്പിക്കുന്നത്. നടനെ കുടുക്കിയ പ്രധാന പിഴവുകള്‍ ഇവയാണ്.
1. പള്‍സര്‍ സുനിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നു പറഞ്ഞു. ഇവര്‍ തമ്മില്‍ ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ പോലീസിന് എളുപ്പമായിരുന്നു. ഇവര്‍ ഒന്നിച്ചുണ്ടാകാന്‍ ഇടയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് അന്വേഷിച്ചു. ഫോണ്‍രേഖകള്‍ പരിശോധിച്ചു. കള്ളം പറഞ്ഞെന്ന് വ്യക്തമായതോടെ എല്ലാം എളുപ്പമായി.
2. പള്‍സര്‍ സുനി ജയിലില്‍നിന്ന് ദിലീപിന് എഴുതിയ കത്തില്‍ ഭീഷണിയുടെ സ്വരമില്ലായിരുന്നു. ഒരു അടുപ്പക്കാരന്റെ ഭാഷ. പണമാവശ്യപ്പെട്ട് സുനി ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ കത്തിലെ ഭാഷ ഇതിനു യോജിക്കുന്നതായിരുന്നില്ല. മാത്രമല്ല, ജയിലില്‍നിന്നുള്ള ഭീഷണി ലഭിച്ചുകഴിഞ്ഞ് 20 ദിവസം കഴിഞ്ഞുമാത്രം പരാതി നല്‍കിയതെന്തു കൊണ്ടെന്നും ദിലീപിന് വിശദീകരിക്കാനായില്ല.
3. തനിക്ക് വാഗ്ദാനംചെയ്ത പണം അഞ്ചുമാസംകൊണ്ട് നല്‍കിയാല്‍ മതിയെന്നാണ് സുനിയുടെ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഏപ്രില്‍ 20-ന് ദിലീപ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാതിരിക്കാന്‍ തന്നോട് രണ്ടുകോടി രൂപ ആവശ്യപ്പെട്ടതായി ചൂണ്ടിക്കാട്ടി. പണത്തെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടില്ലെന്നിരിക്കെ ഇതെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നടന് ഉത്തരംമുട്ടി. എപ്പോള്‍, എവിടെവെച്ച്, ആരുമുഖേന ആവശ്യപ്പെട്ടു എന്ന് വിശദീകരിക്കാനായില്ല. ഇങ്ങനെയൊരു പരാതി കൊടുത്തത് സ്വയം കുരുക്കാവുകയായിരുന്നു.
Post Your Comments